യാസിൻ മാലിക്കിനെ കോടതിയിൽ ഹാജരാക്കുന്നു (ഫയൽ ചിത്രം) | Photo: ANI
ന്യൂഡല്‍ഹി:ആയുധം ഉപേക്ഷിച്ച ശേഷം താന്‍ ജീവിക്കുന്നത് ഗാന്ധിയന്‍ മാര്‍ഗങ്ങള്‍ അനുസരിച്ചും അഹിംസ പിന്തുടര്‍ന്നുമാണെന്ന് കശ്മീരിലെ വിഘടനവാദി നേതാവ് യാസിന്‍ മാലിക്. തീവ്രവാദ കേസില്‍ ശിക്ഷ വിധിക്കുന്നതിന് മുന്‍പാണ് എന്‍.ഐ.എ കോടതിയില്‍ മാലിക് ഇങ്ങനെ പറഞ്ഞത്.
കശ്മീരില്‍ താന്‍ അഹിംസാ രാഷ്ട്രീയമാണ് ഇപ്പോള്‍ പിന്തുടരുന്നതെന്ന് മാലിക് പറയുന്നു. തീവ്രവാദ കേസില്‍ കുറ്റക്കാരനായ മാലിക്കിനെതിരെ യു.എ.പി.എ. ഉള്‍പ്പെടെ ചുമത്തിയിരുന്നു. മാലിക്കിന് വധശിക്ഷ നല്‍കണമെന്നാണ് എന്‍.ഐഎ. ആവശ്യപ്പെടുന്നത്.
കുറഞ്ഞ ശിക്ഷയായി ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റമാണ് മാലിക്കിനെതിരെ തെളിഞ്ഞിരിക്കുന്നത്. വിധിപ്രസ്താവം നടക്കാനിരിക്കെ പട്യാല ഹൗസ് കോടതിയില്‍ വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്. പിഴ ശിക്ഷ വിധിക്കാനായി യാസിന്‍ മാലിക്കിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് വിവരം കൈമാറാന്‍ മേയ് 19-ന് കോടതി ആവശ്യപ്പെട്ടിരുന്നു.
Content Highlights: yasin malik, nia
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..