സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലെ നടപടികള്‍ തത്സമയം കാണാം; ലൈവ് സ്ട്രീമിങ് 27 മുതല്‍


ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ് 

സുപ്രീംകോടതി | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

ന്യൂഡല്‍ഹി: സുപ്രീം കോടതി ഭരണഘടന ബെഞ്ചിലെ നടപടികള്‍ ലൈവ് സ്ട്രീം ചെയ്യാന്‍ തീരുമാനം. സെപ്റ്റംബര്‍ 27 മുതല്‍ ലൈവ് സ്ട്രീം ആരംഭിക്കും. ചീഫ് ജസ്റ്റിസ് യു.യു ലളിതിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജഡ്ജിമാരുടെ ഫുള്‍ കോര്‍ട്ട് മീറ്റിങ്ങിലാണ് സുപ്രധാനമായ തീരുമാനം ഉണ്ടായത്.

ആദ്യ ഘട്ടത്തില്‍ യൂ ട്യൂബിലൂടെ ആകും ലൈവ് സ്ട്രീമിംഗ്. പിന്നീട് ഭരണഘടന ബെഞ്ചിലെ നടപടികള്‍ ലൈവ് സ്ട്രീം ചെയ്യുന്നതിന് സ്വന്തമായി വെബ്കാസറ്റ് ചാനല്‍ ആരംഭിക്കും. ഭരണഘടനപരമായി പ്രാധാന്യമുള്ള കേസ്സുകളുടെ തത്സമയ സംപ്രേക്ഷണം നടത്താന്‍ 2018 ല്‍ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ഉത്തരവിട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് ഭരണഘടന ബെഞ്ചിലെ നടപടികള്‍ ലൈവ് സ്ട്രീം ചെയ്യാനുള്ള ഫുള്‍ കോര്‍ട്ട് തീരുമാനം. നിലവില്‍ ഗുജറാത്ത്, കര്‍ണാടക, പട്‌ന, ഒറീസ, ജാര്‍ഖണ്ഡ് ഹൈക്കോടതികള്‍ നിലവില്‍ കോടതി നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

ജഡ്ജിമാരുടെ നിയമനം, സ്ഥലംമാറ്റം എന്നിവ ചര്‍ച്ച ചെയ്യാന്‍ കൊളീജിയം യോഗം ചേര്‍ന്നു

സുപ്രീം കോടതിയില്‍ പുതുതായി ജഡ്ജിമാരായി നിയമിക്കേണ്ടവരുടെ പട്ടിക തയ്യാര്‍ ആക്കാന്‍ സുപ്രീം കോടതി കൊളീജിയം കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നു. ചീഫ് ജസ്റ്റിസ് യു.യു ലളിതിന്റെ അധ്യക്ഷതയില്‍ ഉള്ള അഞ്ച് അംഗ കൊളീജിയം ആണ് യോഗം ചേര്‍ന്നത്. എന്നാല്‍ ശുപാര്‍ശ ചെയ്യപ്പെടേണ്ടവരുടെ പേരുകള്‍ സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് സൂചന. സുപ്രീം കോടതി ജഡ്ജിയായി പരിഗണിക്കപ്പെടുന്നവരുടെ പട്ടികയില്‍ മലയാളിയായ സീനിയര്‍ അഭിഭാഷകനും ഉണ്ടെന്നാണ് സൂചന.

കൊളീജിയത്തിലെ അംഗമായ ജസ്റ്റിസ് ഇന്ദിര ബാനര്‍ജി വെള്ളിയാഴ്ച വിരമിക്കും. ഇതോടെ ജസ്റ്റിസ് കെ.എം ജോസഫ് കൊളീജിയത്തില്‍ അംഗമാകും. ജസ്റ്റിസ് കുര്യന്‍ ജോസഫ് വിരമിച്ചതിന് ശേഷം സുപ്രീം കോടതി കൊളീജിയത്തില്‍ എത്തുന്ന മലയാളി ആണ് ജസ്റ്റിസ് കെ.എം ജോസഫ്.

ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥാനക്കയറ്റം, സ്ഥലം മാറ്റം എന്നിവ സംബന്ധിച്ചും കൊളീജിയം ഉടന്‍ തീരുമാനം എടുത്തേക്കും. കേരള ഹൈക്കോടതിയിലെ ഒരു സീനിയര്‍ ജഡ്ജിയെ ദക്ഷിണ ഇന്ത്യയിലെ മറ്റൊരു സംസ്ഥാന ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് ആയി നിയമിക്കുന്നത് സംബന്ധിച്ച ശുപാര്‍ശയും സുപ്രീം കോടതി കൊളീജിയത്തിന്റെ പരിഗണനയില്‍ ഉണ്ട്.

ചീഫ് ജസ്റ്റിസ് യു യു ലളിത് നവംബര്‍ എട്ടിനാണ് വിരമിക്കുന്നത്. അതിനാല്‍ അദ്ദേഹത്തിന് ഒക്ടാബര്‍ എട്ടോടെ അടുത്ത ചീഫ് ജസ്റ്റിസിന്റെ പേര് സംബന്ധിച്ച ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന് കൈമാറണം. പുതിയ ചീഫ് ജസ്റ്റിസിനെ സംബന്ധിച്ച ശുപാര്‍ശ കൈമാറിയാല്‍ പിന്നീട് കൊളീജിയം ഇരിക്കാറില്ല.

അതിനാല്‍ തന്നെ ഒക്ടോബര്‍ എട്ടിന് മുമ്പ് സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനം സംബന്ധിച്ചും, ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥാന കയറ്റവും, സ്ഥലം മാറ്റവും സംബന്ധിച്ചും കൊളീജിയം തീരുമാനം ഉണ്ടാകാന്‍ ആണ് സാധ്യത.

Content Highlights: supreme court of india, live streaming


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented