ദ്യവിതരണത്തിന് സാമൂഹ്യ അകലം പാലിച്ചുള്ള കൃൂ സമ്പ്രദായവും ഓണ്‍ലൈന്‍ ആപ്പ് സേവനവും കൊറോണക്കാലത്തെ അനിവാര്യതയായി മാറി. എന്നാല്‍ അപ്പോഴും പണത്തിന്റെ കൊടുക്കല്‍ വാങ്ങലും ബില്ലും മദ്യകുപ്പികള്‍ കൈമാറുന്നതും റിസ്‌കായി തുടര്‍ന്നു. അതിനും പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഒരു മദ്യവിതരണ ഷോപ്പ് ഉടമ.

തിരുവനന്തപുരത്ത് റേഷന്‍കടയില്‍ നിന്ന് പൈപ്പിലൂടെ സാധനങ്ങള്‍ സഞ്ചിയിലേക്ക് എത്തിയിരുന്നെങ്കില്‍ ഇവിടെ മദ്യകുപ്പികളാണ് പൈപ്പിലൂടെ വരുന്നത്. മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയാണ് ട്വിറ്ററില്‍ വൈറലായ ഈ വീഡിയോ പങ്കുവച്ചത്.

നല്ല വ്യാസമുള്ള പി.വി.സി പൈപ്പിലൂടെ വരുന്ന മദ്യ കുപ്പികള്‍ ഒരാള്‍ ശേഖരിക്കുന്നതാണ് ദൃശ്യങ്ങളില്‍. ആദ്യം പൈപ്പിലൂടെ ഒരു പ്ലാസ്റ്റിക് കുപ്പിവരുന്നു. ഈ കുപ്പിയില്‍ മദ്യത്തിനുള്ള തുക നിക്ഷേപിക്കുന്നു. കുപ്പി ഇതേ പൈപ്പിലൂടെ കടയുടമ തിരിച്ചെടുക്കുന്നു. പിന്നാലെ കുപ്പിയിലൂടെ ആദ്യം ബില്ലും മിച്ചം തുകയും വരുന്നു. പിന്നാലെ മദ്യക്കുപ്പികള്‍ വരുന്നു. താഴെ വീഴാതെ കൈയില്‍ തന്നെ ഉപഭോക്താവ് ഈ കുപ്പികള്‍ ശേഖരിച്ച് മടങ്ങുന്നു. 

ബുദ്ധിപരമെങ്കിലും അപരിഷ്‌കൃതമായ നീക്കമെന്നാണ് ആനന്ദ് മഹീന്ദ്ര ഇതിനെ വിശേഷിപ്പിച്ചത്. എന്നാല്‍ ഭാവിയില്‍ ഇതിന്റെ പരിഷ്‌കരിച്ച രൂപം ഉണ്ടാകാം എന്നും ആനന്ദ് മഹീന്ദ്ര പറയുന്നു. 

This clip’s been circulating for a bit. Clever,but crude,so it points to an opportunity for aesthetic ‘contactless’ storefront design. The future is Bluetooth-enabled shelf-browsing+chute-enabled cash exchange & delivery to your waiting hands/car. @PininfarinaSpA @tech_mahindra pic.twitter.com/gGF2jUYs7l

നിരവധി പേരാണ് ആനന്ദ് മഹീന്ദ്രയുടെ ട്വിറ്റര്‍ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. 

Content Highlight:  liquor shop using contactless delivery: Anand Mahindra Shared video