പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
മുംബൈ: മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടേറിയറ്റിനുള്ളില്‍ മദ്യക്കുപ്പികള്‍ കണ്ടെത്തിയ സംഭവത്തെ തുടര്‍ന്ന് വിവാദം. ദക്ഷിണ മുംബൈയിലെ സംസ്ഥാന കാര്യാലയമായ 'മഹാരാഷ്ട്ര മന്ത്രാലയ'യിലാണ് കഴിഞ്ഞ ദിവസം നിരവധി ഒഴിഞ്ഞ മദ്യക്കുപ്പികള്‍ കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് ഭരണകക്ഷിയായ ശിവസേനയ്‌ക്കെതിരേ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി.
മുഖ്യമന്ത്രി, മറ്റു മന്ത്രിമാര്‍, ചീഫ് സെക്രട്ടറി തുടങ്ങിയവര്‍ അടക്കമുള്ളവരുടെ ഓഫീസ് സ്ഥിതിചെയ്യുന്ന പ്രധാനപ്പെട്ട ഓഫീസ് സമുച്ചയമാണ് മഹാരാഷ്ട്ര മന്ത്രാലയ. ഈ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന കാന്റീനിലേക്കുള്ള പടികള്‍ക്കു കീഴിലാണ് മദ്യക്കുപ്പികള്‍ കണ്ടെത്തിയത്. സുപ്രധാന ഓഫീസുകള്‍ സ്ഥിതിചെയ്യുന്ന കെട്ടിടത്തിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച് ആശങ്കയുയര്‍ത്തുന്നതാണ് സംഭവമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
സംഭവത്തില്‍ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് നിതേഷ് റാണേ രംഗത്തെത്തി. മന്ത്രാലയയില്‍ മദ്യക്കുപ്പികള്‍ കണ്ടെത്തിയത് തന്നെ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. നിശാജീവിതത്തിന്റെ മന്ത്രിമാരാണ് അവിടെയുള്ളത്. അവിടത്തെ പാര്‍ട്ടികളില്‍ മദ്യവും അതിലേറെയും ഉണ്ടാകും. മന്ത്രാലയയില്‍ പ്രവേശിക്കുന്നതിനു മുന്‍പ് കോവിഡ് പരിശോധന നടത്തുന്നതുപോലെ മദ്യപരിശോധനയും നടത്തണമെന്ന് അദ്ദേഹം ട്വീറ്റില്‍ ആവശ്യപ്പെട്ടു.
അതേസമയം, മന്ത്രാലയത്തിനുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയ സ്വകാര്യ കോണ്‍ട്രാക്ടര്‍മാരുടെ തൊഴിലാളികളാണ് മദ്യക്കുപ്പികള്‍ ഉപേക്ഷിച്ചതെന്ന് സംശയിക്കുന്നതായി പൊതുഭരണ വകുപ്പ് മന്ത്രി ദത്താത്രേയ ഭരണെ പറഞ്ഞു. ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രിക്ക് വിവരം കൈമാറിയിട്ടുണ്ടെന്നും സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Liquor bottles in Maharashtra Mantralaya


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..