-
കാണ്‍പുര്‍: എട്ട് പോലീസ് ഉദ്യോഗസ്ഥരെ വെടിവച്ചു കൊന്ന കൊടുംകുറ്റവാളി വികാസ് ദുബെയുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായി. ചൗബേപുര്‍ സ്റ്റേഷന്‍ ഓഫീസര്‍ വിനയ് തിവാരി, സബ് ഇന്‍സ്‌പെക്ടര്‍ കെ.കെ ശര്‍മ്മ എന്നിവരെയാണ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. പോലീസ് റെയ്ഡ് സംബന്ധിച്ച വിവരം ഇരുവരും ദുബെയ്ക്ക് ചോര്‍ത്തിയെന്നാണ് ആരോപണം.
ഇരുവരെയും അധികൃതര്‍ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെയാണ് അറസ്റ്റ്. പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് ഇരുവര്‍ക്കും എതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞയാഴ്ചയാണ് ദുബെയും സംഘവും എട്ട് പോലീസ് ഉദ്യോഗസ്ഥരെ ദാരുണമായി കൊലപ്പെടുത്തിയത്. പോലീസ് റെയ്ഡ് സംബന്ധിച്ച വിവരം ചോര്‍ന്നതാണ് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടാന്‍ ഇടയാക്കിയതെന്ന് കണ്ടെത്തിരുന്നു.
പോലീസിന്റെ നീക്കങ്ങളെപ്പറ്റി വ്യക്തമായി മനസിലാക്കിയ ദുബെയ്ക്ക് റെയ്ഡ് തടയാനുള്ള എല്ലാ മുന്നൊരുക്കങ്ങളും നടത്താന്‍ കഴിഞ്ഞുവെന്നാണ് വ്യക്തമായിട്ടുള്ളത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ദുബെ മാര്‍ഗതടസം സൃഷ്ടിച്ചു. ഇതേത്തുടര്‍ന്ന് റെയ്ഡിന് എത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയതോടെ അവര്‍ക്കുനേരെ നിറയൊഴിച്ചു.
പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയശേഷം രക്ഷപ്പെട്ട ദുബെയുടെ തലയ്ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlight: links with Vikas Dubey 2 cops arrested in Kanpur
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..