രാംനാഥ് കോവിന്ദ് | Photo : UNI
ഭോപ്പാല്‍: ആയുര്‍വേദം, യോഗ എന്നിവയെ ഒരു പ്രത്യേക മതവുമായോ സമുദായവുമായോ മാത്രം ബന്ധിപ്പിക്കുന്നത് 'ദൗര്‍ഭാഗ്യകര'മാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. മധ്യപ്രദേശില്‍ ആരോഗ്യ ഭാരതി സംഘടിപ്പിച്ച ആരോഗ്യ മന്ഥന്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ മെച്ചപ്പെട്ട ആരോഗ്യത്തിനായി ആരോഗ്യ ഭാരതി നടത്തുന്ന സംഘടിതപ്രവര്‍ത്തനങ്ങളേയും ആരോഗ്യ ഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കുന്നതിനേയും രാഷ്ട്രപതി പ്രശംസിച്ചു.
ഒരോ വ്യക്തിയും ആരോഗ്യവാനാകുമ്പോള്‍ കുടുംബങ്ങളും ആരോഗ്യപൂര്‍ണമാകും. ഓരോ കുടുംബവും ആരോഗ്യപൂര്‍ണമാകുമ്പോള്‍ ഓരോ ഗ്രാമവും നഗരവും, അതിലൂടെ രാജ്യം മൊത്തമായും ആരോഗ്യസമ്പന്നമാകുമെന്നും രാഷ്ട്രപതി പറഞ്ഞു. എല്ലാ ജനങ്ങള്‍ക്കും മിതമായ നിരക്കില്‍ മെഡിക്കല്‍ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ 2017-ല്‍ ദേശീയ ആരോഗ്യനയം പ്രഖ്യാപിച്ചതെന്നും രാംനാഥ് കോവിന്ദ് കൂട്ടിച്ചേര്‍ത്തു. ആ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ എല്ലാ ജനങ്ങളുടേയും സ്ഥാപനങ്ങളുടേയും സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ്-19 നെതിരെ പോരാടാന്‍ സഹായിച്ച എല്ലാ ശാസ്ത്രജ്ഞര്‍ക്കും അദ്ദേഹം നന്ദിയറിച്ചു.
മൂന്ന് ദിവസത്തെ ഔദ്യോഗികസന്ദര്‍ശനത്തിന് വെള്ളിയാഴ്ച മധ്യപ്രദേശിലെത്തിയ രാംനാഥ് കോവിന്ദിനെ മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാനും ഗവര്‍ണര്‍ മാംഗുഭായ് പട്ടേലും ചേര്‍ന്ന് സ്വീകരിച്ചു. 154 കോടി മുതല്‍മുടക്കുള്ള പത്ത് ആരോഗ്യസ്ഥാപനങ്ങളുടെ ഭൂമിപൂജ ശനിയാഴ്ച രാവിലെ രാഷ്ട്രപതി നര്‍വഹിച്ചു. ആയുര്‍വേദ മഹാസമ്മേളനത്തിനായി ഞായറാഴ്ച ഉജ്ജൈനിലേക്ക് പോകുന്ന കോവിന്ദ് അന്ന് ഡല്‍ഹിയിലേക്ക് മടങ്ങും.
Content Highlights: President Ram Nath Kovind, Ayurveda, Yoga
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..