മഠാധിപതി ആത്മഹത്യചെയ്ത സംഭവം: ബെംഗളൂരു സ്വദേശിനിയടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍


ചില സ്വകാര്യ വീഡിയോകളുടെ പേരില്‍ ഒരു സ്ത്രീ ബ്ലാക്ക്മെയില്‍ ചെയ്തതായി സ്വാമി ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ബെംഗളൂരു സ്വദേശിയായ സ്ത്രീയെ ചോദ്യം ചെയ്യുന്നത്.

ബസവലിംഗ സ്വാമി

രാമനഗര : ലിംഗായത്ത് പുരോഹിതന്‍ ബസവലിംഗ സ്വാമിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബെംഗളൂരു സ്വദേശിനി ഉള്‍പ്പെടെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായി പോലീസറിയിച്ചു. ചില സ്വകാര്യ വീഡിയോകളുടെ പേരില്‍ ഒരു സ്ത്രീ ബ്ലാക്ക്മെയില്‍ ചെയ്തതായി സ്വാമി ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ബെംഗളൂരു സ്വദേശിയായ സ്ത്രീയെ ചോദ്യം ചെയ്യുന്നത്. രാമനഗര ജില്ലയിലെ ഒരു ഗ്രാമത്തില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് 45-കാരനായ അദ്ദേഹത്തെ കഞ്ചുഗല്‍ ബന്ദേമഠത്തിലെ തന്റെ പൂജാമുറിയുടെ ജനലിലെ ഗ്രില്ലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

തിങ്കളാഴ്ച രാവിലെ ഏറെ വൈകിയിട്ടും മുറി തുറക്കാതെ വന്നതോടെ ജീവനക്കാര്‍ മുറി തുറന്ന് പരിശോധിച്ചു. ഇതോടെയാണ് തൂങ്ങിയ നിലയില്‍ സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനൊപ്പം മുറിയില്‍ സ്വാമിയുടെ ആത്മഹത്യാ കുറിപ്പും കണ്ടെത്തുകയായിരുന്നു. ഈ കുറിപ്പ് കേന്ദ്രീകരിച്ച് നടത്തിയ പൊലീസ് അന്വേഷണത്തിലാണ് ഹണി ട്രാപ്പ് സംബന്ധിച്ച വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. ആത്മഹത്യാക്കുറിപ്പില്‍ പറയുന്ന രണ്ടുപേര്‍ മഠവുമായി ബന്ധപ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു.



ഒരു യുവതിയുമായി മഠാധിപതി വീഡിയോ കോള്‍ നടത്തിയിരുന്നു. ഇതെല്ലാം സ്‌ക്രീന്‍ റെക്കോഡ് ചെയ്ത് സൂക്ഷിച്ച യുവതി, പിന്നീട് ഈ വീഡിയോകള്‍ ഉപയോഗിച്ച് സ്വാമിയെ ഭീഷണിപ്പെടുത്തി. 'ഒരു അജ്ഞാത യുവതിയാണ് എന്നോട് ഇത് ചെയ്തത്' എന്നാണ് സ്വാമിയുടെ കുറിപ്പിലുണ്ടായിരുന്നതെന്നും ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു. തന്നെ ചിലര്‍ ഭീഷണിപ്പെടുത്തിയെന്നും ദ്രോഹിച്ചെന്നും സ്വാമിയുടെ കുറിപ്പിലുണ്ടായിരുന്നതായി കഴിഞ്ഞദിവസം പോലീസ് വെളിപ്പെടുത്തിയിരുന്നു.

മഠാധിപതി സ്ഥാനത്തുനിന്ന് തന്നെ നീക്കാനാണ് ഇത് ചെയ്തതെന്നും സ്വാമി ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആത്മഹത്യാക്കുറിപ്പിലെ കൂടുതല്‍വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടത്. 400 വര്‍ഷം പഴക്കമുള്ള പ്രമുഖ മഠമാണ് രാമനഗരയിലെ മാഗഡി കുഞ്ചുഗല്‍ബംഡേ മഠം. 1997-ലാണ് ബസവലിംഗ സ്വാമി മഠാധിപതിസ്ഥാനം ഏറ്റെടുത്തത്. ഒരുവര്‍ഷത്തിനിടെ കര്‍ണാടകത്തില്‍ ജീവനൊടുക്കിയ മൂന്നാമത്തെ മഠാധിപതിയാണ് ബസവലിംഗ സ്വാമി. കഴിഞ്ഞ ഡിസംബറില്‍ രാമനഗരയിലെ മറ്റൊരു പ്രധാന മഠമായ ചിലുമെ മഠത്തിലെ മഠാധിപതിയെ മഠത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞമാസം ബെലഗാവിയിലെ ഒരു മഠാധിപതിയെ മഠത്തില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു. ഇദ്ദേഹവുമായി ബന്ധപ്പെട്ട ശബ്ദസന്ദേശം പ്രചരിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 04712552056)

Content Highlights: lingayat seer suicide, Honeytrap


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented