'തരൂര്‍ ശത്രുവല്ല, ഞങ്ങള്‍ സഹോദരങ്ങളെ പോലെ'; തമ്മില്‍ പോരടിക്കില്ലെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ


Mallikarjun Kharge and Shashi Tharoor | Photo: PTI

ശ്രീനഗർ: കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് തനിക്കെതിരെ മത്സരിക്കുന്ന ശശി തരൂർ ശത്രുവല്ലെന്ന് മല്ലികാർജുൻ ഖാർഗെ. പാർട്ടി അധ്യക്ഷസ്ഥാനത്തേക്ക് തരൂരുമായി മത്സരിക്കുന്നത് രാജ്യത്തിന്റേയും പാർട്ടിയുടേയും വളർച്ചയ്ക്ക് വേണ്ടിയുള്ള തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവെക്കാൻ വേണ്ടിയാണെന്നും ഖാർഗെ പറഞ്ഞു. ശ്രീനഗറിൽ വെച്ച് പാർട്ടി പ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

'ഇതൊരു ആഭ്യന്തര തിരഞ്ഞെടുപ്പാണ്. വീട്ടിലെ രണ്ടു സഹോദരങ്ങളെ പോലെയാണ്, അവർ തമ്മിൽ പോരടിക്കില്ല. എന്നാൽ അവരുടെ കാഴ്ചപ്പാടുകൾ മറ്റുള്ളവരിലേക്ക് എത്തിക്കാൻ അവർ പരമാവധി ശ്രമിക്കും. ഞാൻ എന്ത് ചെയ്യുന്നു എന്നത് ചോദ്യമല്ല. ഞങ്ങൾ ഒന്നിച്ച് രാജ്യത്തിനും പാർട്ടിക്കും വേണ്ടി എന്തു ചെയ്തു എന്നതാണ് ഏറ്റവും പ്രധാനം. ഞാൻ അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു അല്ലെങ്കിൽ മറ്റൊരാൾ അങ്ങനെ ചെയ്തു എന്ന സംസാരം നമുക്ക് ഒഴിവാക്കാം', ഖാർഗെ പറഞ്ഞു.



'നിങ്ങൾക്കും (പാർട്ടി പ്രവർത്തകർ) എനിക്കും ഒന്നിച്ച് പാർട്ടിയെ എങ്ങിനെ ശക്തിപ്പെടുത്താം, രാജ്യത്തെ ഭരണഘടനയെ, ജനാധിപത്യത്തെ എങ്ങനെ സംരക്ഷിക്കാം, അതാണ് ചോദ്യം. രാജ്യത്തെ നിലവിലെ സാഹചര്യം ഏറ്റവും മോശപ്പെട്ട അവസ്ഥയിലാണ്. സമാധാനം കൊണ്ടും ഒത്തൊരുമ കൊണ്ടും ഇത് നമുക്ക് ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിനാണ് ഭാരത് ജോഡോ യാത്ര നടത്തുന്നത്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വിജയിക്കുന്നത് ശശി തരൂരായാലും മല്ലികാർജുൻ ഖാർഗെയായാലും കോൺഗ്രസ് കുടുംബത്തിന്റെ ‘റിമോട്ട് കൺട്രോളിൽ’ ആയിരിക്കില്ലെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇരുവരും ഔന്നത്യവും അറിവുമുള്ള നേതാക്കളാണ്. അധ്യക്ഷസ്ഥാനത്തേക്ക് വിജയിക്കുന്നയാൾ ഗാന്ധികുടുംബത്തിന്റെ നിയന്ത്രണത്തിലായിരിക്കുമെന്ന് പറയുന്നത് അവരെ അപമാനിക്കുന്നതാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Content Highlights: 'Like Two Brothers': Mallikarjun Kharge On Rival Contender Shashi Tharoor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented