ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ റെഡ് ക്രസന്റിന് അനുമതിയുണ്ടോയെന്ന് കേന്ദ്രം പരിശോധിക്കുന്നു


-

ന്യൂഡല്‍ഹി: ലൈഫ് മിഷന്‍ വിവാദത്തില്‍ കൂടുതല്‍ അന്വേഷണവുമായി കേന്ദ്രം. ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ എമിറേറ്റ്‌സ് റെഡ് ക്രസന്റിന് അനുമതിയുണ്ടോയെന്ന് കേന്ദ്രം പരിശോധിക്കുന്നു. ലൈഫ് മിഷന്‍ പദ്ധതിയില്‍ ഒപ്പിടാന്‍ കേരളത്തില്‍ വന്ന ഉദ്യോഗസ്ഥന്റെ വിസയും പരിശോധിക്കും. ഇതില്‍ വിസ ചട്ട ലംഘനം നടന്നിട്ടുണ്ടോയെന്നും സംശയമുണ്ട്. ഇക്കാര്യങ്ങളും കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കും.

ലൈഫ് മിഷന്‍ വിവാദവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം നല്‍കിയിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ചയുണ്ടായെന്നുള്ള കേന്ദ്രത്തിന്റെ വിലയിരുത്തിയിരുത്തല്‍ പുറത്തുവന്നത്. വിദേശ സംഭാവന സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂര്‍ അനുമതി വാങ്ങണമായിരുന്നുവെന്നും വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇതിന്റെ തുടര്‍ച്ചയായിട്ടാണ് റെഡ്ക്രസന്റിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടോ എന്ന വിഷയവും പരിശോധിക്കുന്നത്. ഇതുസംബന്ധിച്ച പ്രാഥമിക പരിശോധന കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ വിദേശ സന്നദ്ധ സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. മാത്രമല്ല എഫ്.സി.ആര്‍.എ നിയമപ്രകാരം ഇതിന്റെ രജിസ്‌ട്രേഷനും മറ്റും നടക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് റെഡ്‌ക്രെസന്റിന്റെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രം പരിശോധിക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങളില്‍ റെഡ് ക്രോസിന് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അതിന്റെ മറ്റൊരു രൂപമായിട്ടാണ് റെഡ് ക്രസന്റ് പ്രവര്‍ത്തിക്കുന്നത്. റെഡ്‌ക്രോസിന് മാത്രമാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്. ഈ അനുമതി റെഡ് ക്രസന്റിന് ഉപയോഗിക്കാന്‍ കഴിയുമോ എന്ന വിഷയംകൂടി കേന്ദ്രം പരിശോധിക്കുന്നുണ്ട്.

content highlights: life mission controversy, central goverment examing red crescent works in india

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022

More from this section




Most Commented