പ്രതീകാത്മകചിത്രം | Mathrubhumi archives
ചെന്നൈ: ആധുനിക എല്‍.എച്ച്.ബി. കോച്ചുകളുള്ള തീവണ്ടികളില്‍ ആറുമാസംകൂടുമ്പോള്‍ ഓരോ സ്ലീപ്പറുകള്ക്കുപകരം തേഡ് എ.സി. കോച്ചുകള്‍ ഉള്‍പ്പെടുത്തും. എ.സി. കോച്ചുകളില്‍ യാത്രചെയ്യാന്‍ കൂടുതല്‍ പേര് താത്പര്യപ്പെടുന്നത് കണക്കിലെടുത്താണ് തീരുമാനമെന്ന് റെയില്‍വേ അറിയിച്ചു. ജൂണ്മാസത്തില് തീരുമാനമെടുത്തെങ്കിലും ഇപ്പോഴാണ് ഔദ്യോഗികപ്രഖ്യാപനം വന്നത്. എ.സി. കോച്ചുകളില്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്നതിനാല്‍ സാധാരണക്കാര്‍ക്കിത് തിരിച്ചടിയാകും. തിരക്കേറിയ തീവണ്ടികളില്‍ നിലവില്‍ കൂടുതല്‍ തേഡ് എ.സി. കോച്ചുകള്‍ ഉള്‍പ്പെടുത്തുന്നുണ്ട്. എ.സി. കോച്ചുകള്‍ കൂട്ടിയിട്ടും ഇതിലേക്കുള്ള കാത്തിരിപ്പുപട്ടികയിലുള്ളവരുടെ എണ്ണത്തില്‍ കുറവില്ലെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു.
ചെന്നൈ-മംഗളൂരു എക്സ്പ്രസ്
ചെന്നൈ-മംഗളൂരു എക്സ്പ്രസി(12685/12686)ലെ സ്ലീപ്പര്‍ കോച്ചുകള്‍ ഘട്ടം ഘട്ടമായി എ.സി.കോച്ചുകളാക്കുകയാണ്. ചെന്നൈ-മംഗളൂരു എക്സ്പ്രസില്‍ 2015-ലാണ് എല്‍.എച്ച്.ബി.കോച്ചുകള്‍ ഉള്‍പ്പെടുത്തിയത്. അന്ന് 11 സ്ലീപ്പര്‍ കോച്ചുകളുണ്ടായിരുന്നത് ഇപ്പോള്‍ എട്ടായി കുറഞ്ഞു.
ഈ തീവണ്ടയില്‍ 21 കോച്ചുകളാണുള്ളത്. 2024-നുമുമ്പ് എക്സ്പ്രസ് തീവണ്ടികളിലെല്ലാം എല്‍.എച്ച്.ബി. കോച്ചുകള്‍ ഉള്‍പ്പെടുത്താനാണ് റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം.
Content Highlights: LHB trains sleeper coaches third AC coaches
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..