ജന്തർ മന്ദറിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾ | ഫോട്ടോ: എ.എൻ.ഐ, മാതൃഭൂമി
ന്യൂഡല്‍ഹി: ദേശീയ റെസ്ലിങ് ഫെഡറേഷന് (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങിനെതിരേ തങ്ങള്‍ ആരോപിച്ച ലൈംഗികപീഡനം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ തെളിയിക്കാന്‍ അന്വേഷണകമ്മിഷനെ നിയമിക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന ഗുസ്തിതാരങ്ങള്‍ വെള്ളിയാഴ്ച ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനെ (ഐഒഎ) സമീപിച്ചു. ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങില്‍ നിന്ന് സഹപ്രവര്‍ത്തകരായ നിരവധി താരങ്ങള്‍ക്ക് പീഡനം നേരിട്ടെന്ന പരാതി സംബന്ധിച്ച് ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന് പ്രസിഡന്റ് പി.ടി. ഉഷയ്ക്ക് താരങ്ങള്‍ കത്തെഴുതി.
ടോക്യോ ഒളിമ്പിക്സിലെ മെഡല്‍ ജേതാക്കളായ റവി ദാഹിയയും ബജ്രംഗ് പുനിയയുമുള്പ്പെടെയുള്ള ഗുസ്തിതാരങ്ങള്‍ കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. റിയോ ഗെയിംസ് വെങ്കല മെഡല്‍ ജേത്രി സാക്ഷി മാലിക്, ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാക്കളായ വിനേഷ് ഫോഗട്ട്, ദീപക് പുനിയ എന്നിവരും ഒപ്പുവെച്ചവരില്‍ ഉള്‍പ്പെടുന്നു.
ടോക്യോ ഒളിമ്പിക്സില്‍ മെഡല്‍ കൈവിട്ടതില്‍ വിനേഷ് ഫോഗട്ടിന് ബ്രിജ് ഭൂഷണില്‍ നിന്ന കടുത്ത മാനസികപീഡനം നേരിടേണ്ടിവന്നതായും അതേത്തുടര്‍ന്ന് ആത്മഹത്യയുടെ വക്കിലെത്തിയതായും കത്തില്‍ പറയുന്നു.
ദേശീയ റെസ്ലിങ് ഫെഡറേഷന് പിരിച്ചുവിടണമെന്നും പ്രസിഡന്റിനെ പുറത്താക്കണമെന്നും താരങ്ങള്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ ഫെഡറേഷന്റെ നടത്തിപ്പിനായി താരങ്ങളുമായി കൂടിയാലോചന നടത്തി പുതിയൊരു കമ്മിറ്റി രൂപവത്കരിക്കണമെന്നും കത്തില്‍ പറയുന്നു.
Content Highlights: Letter to PT Usha, sexual harassment against WFI President, Brij Bhushan Sharan Singh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..