Supreme Court
ന്യൂഡല്‍ഹി: കേസുകളുടെ ഇ ഫയലിങ്ങിനായി കേരള ഹൈക്കോടതി പുറത്തിറക്കിയ പുതിയ ചട്ടങ്ങള്‍ക്കെതിരെ അഭിഭാഷക ക്ളര്ക്ക്മാരുടെ സംഘടന ചീഫ് ജസ്റ്റിസ് എന്‍.വി രമണയ്ക്ക് കത്ത് നല്കി. ചട്ടങ്ങള്‍ നടപ്പിലാക്കിയാല്‍ പതിനായിരത്തോളം അഭിഭാഷക ക്ളര്‍ക്കുമാരുടെ ഉപജീവനമാര്‍ഗം തകരുമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കാര്യക്ഷമമായ നീതി നിര്‍വഹണത്തിനായുള്ള പരിഷ്ക്കാരങ്ങള്‍ക്ക് തങ്ങള്‍ എതിരല്ല. എന്നാല്‍ ഐടി സാക്ഷരത ഇപ്പോഴും പരിമിതമായ സ്ഥലത്ത് കേസുകളുടെ ഇ ഫയലിങ് സംബന്ധിച്ച ആശങ്ക നിലനില്‍ക്കുയാണ്. കേസ്സുകള്‍ കെട്ടിക്കിടക്കുന്നത് പൂര്‍ണ്ണമായും തടയാന്‍ ഇ ഫയലിങ് സാധിക്കില്ല. ജഡ്ജിമാരുടെ കുറവ്, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തുടങ്ങി മറ്റ് പല ഘടകങ്ങളും കേസ്സുകള്‍ കെട്ടി കിടക്കാന്‍ കരണമാക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ്ന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കേരള അഭിഭാഷക ക്ളര്ക്ക്മാരുടെ അസോസിയേഷന് പ്രസിഡന്റ് പി പി രാഘവന്, ജനറല്‍ സെക്രട്ടറി വി വി രാജേന്ദ്രന്, ട്രഷറര്‍ എം കൃഷ്ണന് കുട്ടി എന്നിവരാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണയ്ക്ക് കത്ത് അയച്ചത്.
Content Highlights: supreme court
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..