രാഷ്ട്രപതി രാംനാഥ് കോവിന്ദ്| ഫോട്ടോ: twitter.com|rashtrapatibhvn
ന്യൂഡല്‍ഹി: അറിവിന്റേയും സംരഭങ്ങളുടേയും കണ്ടുപിടുത്തങ്ങളുടേയും നൈപുണ്യവികസനത്തിന്റേയും കേന്ദ്രമായി ജമ്മു കശ്മീര്‍ മാറുന്നതാണ് തന്റെ സ്വപ്നമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കേന്ദ്രഭരണപ്രദേശങ്ങളില്‍ ദേശീയ വിദ്യാഭ്യാസനയം നടപ്പിലാക്കുന്നത് സംബന്ധിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ വിദ്യാഭ്യാസനയം നടപ്പിലാക്കിക്കൊണ്ട് ജമ്മു കശ്മീരിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റാന്‍ കൂട്ടായ ശ്രമങ്ങള്‍ വേണം. ഈ പ്രവര്‍ത്തനങ്ങള്‍ ഭാരതാംബയുടെ കിരീടത്തില്‍ തിളങ്ങുന്ന രത്നം പോലെ, സ്വര്‍ഗമായി കശ്മീരിനെ മാറ്റും. ദേശീയ വിദ്യാഭ്യാസ നയം നമ്മുടെ ചെറുപ്പക്കാരുടെ കഴിവ് വികസിപ്പിക്കുന്നതില്‍ വലിയ മാറ്റമുണ്ടാക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.
പുരാതനകാലം മുതല്‍ക്ക് തന്നെ കശ്മീര്‍ വിദ്യാഭ്യാസത്തിന്റെ കേന്ദ്രമായിരുന്നു. കശ്മീരില്‍ നിന്നുള്ള പണ്ഡിതരെക്കുറിച്ച് പറയാതെ ഇന്ത്യന്‍ സംസ്കാരത്തിന്റെ ചരിത്രത്തെ വിശദീകരിക്കാന്‍ ആവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കശ്മീര്‍ ലഫ്.ഗവര്‍ണര്‍, ജമ്മു കശ്മിരിലെ സര്‍വകലാശാലകളില്‍ നിന്നുള്ള വൈസ് ചാന്‍സര്‍മാര്‍, അധ്യാപകര്‍ തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുത്തു.
Content Highlights: Let us strive to make Jammu and Kashmir a 'Firdaus' on the earth: Kovind
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..