രാഹുൽ ഗാന്ധി മാധ്യമങ്ങളോട് സംസാരിക്കുന്നു |ഫോട്ടോ:PTI
ശ്രീനഗര്‍: കശ്മീരിലെ സുരക്ഷാ സാഹചര്യം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്‌ക്കെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കശ്മീരിലെ സാഹചര്യം വളരെ നല്ലതാണെങ്കില്‍ എന്തുകൊണ്ടാണ് ബി.ജെ.പി. നേതാക്കള്‍ ജമ്മുവില്‍നിന്ന് ലാല്‍ചൗക്കിലേക്ക് നടന്നുപോകാത്തതെന്ന് രാഹുല്‍ ചോദിച്ചു.
സ്ഥിതി വളരെ സുരക്ഷിതമാണെങ്കില്‍ എന്തുകൊണ്ട് അമിത്ഷാ ജമ്മുവില്‍നിന്ന് ലാല്‍ ചൗക്കിലേക്ക് നടക്കുന്നില്ല? ആസൂത്രിതമായ കൊലപാതകങ്ങളും ബോംബ് സ്‌ഫോടനങ്ങളും കശ്മീരില്‍ സ്ഥിരം സംഭവമായി മാറിയിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. സുരക്ഷാ പ്രശ്‌നങ്ങളാല്‍ കഴിഞ്ഞദിവസം ഭാരത് ജോഡോ യാത്ര താത്കാലികമായി തടസ്സപ്പെട്ട സാഹചര്യം സൂചിപ്പിച്ചായിരുന്നു ശ്രീനഗറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ രാഹുലിന്‍റെ ചോദ്യം.
കഴിഞ്ഞ വെള്ളിയാഴ്ച ശ്രീനഗറില്‍ സുരക്ഷാ പ്രശ്‌നങ്ങളാല്‍ ഭാരത് ജോഡോ യാത്ര താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ബെനിഹാലില്‍വെച്ച് വലിയ ആള്‍ക്കൂട്ടം ഇരച്ചെത്തിയതിനെത്തുടര്‍ന്നാണ് താത്ര താത്കാലികമായി നിര്‍ത്തിയത്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടുവെന്ന് രാഹുല്‍ ആരോപിച്ചിരുന്നു.
അതേസമയം, രാഹുലിന്റെ ആരോപണം തള്ളി ജമ്മു കശ്മീര്‍ പോലീസും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്നാരോപിച്ച് ബി.ജെ.പി.യും രംഗത്തെത്തിയിരുന്നു.
Content Highlights: let amit shah walk from jammu to lal chowk if all is well, rahul gandhi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..