മൈസൂരു ജനവാസ മേഖലയിൽ പുലി; ബൈക്ക് യാത്രികനെയും വനപാലകനെയും ആക്രമിച്ചു | VIDEO


ബൈക്ക് യാത്രക്കാരനേയും വനപാലകനേയും ആക്രമിക്കുന്നു | Photo: Screen Grab (Twitter:Times Of India)

മൈസൂരു: കെ.ആര്‍. നഗര്‍ ജനവാസമേഖലയില്‍ ഇറങ്ങിയ പുലിയെ പിടികൂടി. പുലിയെ പിടികൂടുന്നതിനിടെ ഒരു വനംവകുപ്പ് ഉദ്യോഗസ്ഥന് പരിക്കേറ്റു. കഴിഞ്ഞ ദിവസങ്ങളില്‍ പുലിയിറങ്ങിയതായുള്ള വിവരം പുറത്ത് വന്നിരുന്നു. ഇന്ന് രാവിലെയോടെയാണ് ജനവാസമേഖലകളില്‍ പുലിയെ കണ്ടെത്തിയത്. പുലി കെട്ടിടങ്ങള്‍ക്കുമുകളിലേക്കും വീടുകള്‍ക്ക് ഉള്ളിലേക്കും കയറാന്‍ ശ്രമിച്ചതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

പുലി ഇറങ്ങിയ വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുലിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടത്തി. ഇതിനിടെയാണ് ഒരു വനപാലകന് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. പുലിയുടെ ഓട്ടത്തിനിടെ കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച ഒരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്.മണിക്കൂറുകള്‍ നീണ്ടശ്രമത്തിനൊടുവിലാണ് പുലിയെ പിടികൂടാന്‍ സാധിച്ചത്. പിടികൂടിയെ പുലിയെ വനത്തിലേക്ക് തുറന്നുവിടും. കഴിഞ്ഞ ദിവസം രാമനഗരമേഖലയില്‍ കടുവ നാട്ടിലിറങ്ങിയിരുന്നു. ഹൈവേയില്‍ വരെ കടുവയെത്തുന്ന സാഹചര്യമുണ്ടായിരുന്നു. കനകപുര മേഖലയിലും കഴിഞ്ഞ ദിവസം പുലി ജനവാസമേഖലയില്‍ ഇറങ്ങിയിരുന്നു.

Content Highlights: Leopard attacks forest dept staffer, biker in Karnataka's Mysuru


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented