ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ ക്ലാസ്മുറിയില്‍ കയറിയ പുള്ളിപ്പുലി വിദ്യാര്‍ഥിയെ ആക്രമിച്ചു. അലിഗഢിലെ ചൗധരി നിഹാല്‍ സിങ് ഇന്റര്‍ കോളേജില്‍ ബുധനാഴ്ചയാണ് സംഭവം. 

ലക്കി രാജ് സിങ് എന്ന വിദ്യാര്‍ഥിക്കാണ് പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. തുടര്‍ന്ന് പുള്ളിപ്പുലിയെ ക്ലാസ്മുറിയില്‍ പൂട്ടിയിട്ടു. 

ക്ലാസില്‍ കയറിയപ്പോള്‍ പുള്ളിപ്പുലിയെ കണ്ടെന്നും പുറത്തിറങ്ങാന്‍ ശ്രമിച്ചപ്പോള്‍ അത് ആക്രമിച്ചെന്നും ലക്കി പറഞ്ഞു. നിസാരപരിക്കേറ്റതിന് പിന്നാലെ ലക്കിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുള്ളിപ്പുലി സ്‌കൂളില്‍ കയറിയ വിവരവും അതിനെ ക്ലാസ്മുറിയില്‍ പൂട്ടിയിട്ട വിവരവും പോലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും അറിയിച്ചതായി പ്രിന്‍സിപ്പല്‍ യോഗേഷ് യാദവ് അറിയിച്ചു. 

content highlights: leopard strays into inter college, attacks student