ഗോ​ഡൗണിൽ പുലി, കെണിയൊരുക്കി കാത്തിരുന്നത് 5 ദിവസം; ഒടുവിൽ വലയിൽ


കൂട്ടിലായ പുലി | Photo: Screengrab

കോയമ്പത്തൂർ: കോയമ്പത്തൂരിലെ കെട്ടിടത്തിൽ കയറിയ പുലി ദിവസങ്ങള്‍ക്കുശേഷം പിടിയിൽ. അഞ്ച് ദിവസം നീണ്ട പരിശ്രമത്തിനൊടുവിലാണ് നാട്ടുകാരും വനംവകുപ്പും വിരിച്ച വലയിൽ പുലി കുടുങ്ങിയത്.

കോയമ്പത്തൂർ ബികെ പുദൂരിലെ പഴയ ഒരു കെട്ടിടത്തിലേക്ക് പുലി കയറി പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെ പുലി ഗോ​ഡൗണിനകത്ത് ഉണ്ട് എന്ന് വ്യക്തമായി. നാട്ടുകാരും വനംവകുപ്പും കെണിയൊരുക്കി കാത്തിരുന്നെങ്കിലും കഴിഞ്ഞ അഞ്ച് ദിവസവും പുലി കുടുങ്ങിയിരുന്നില്ല. എന്നാൽ ശനിയാഴ്ച പുലർച്ചെ പുലി കെണിയിലകപ്പെടുകയായിരുന്നു.

കഴിഞ്ഞ ആഴ്ച മറ്റു പല സ്ഥലങ്ങളിലും പുലിയെ കണ്ടതായി പരാതി ഉയർന്നിരുന്നു. പ്രദേശത്തുള്ള കോളേജിൽ പുലി കയറുകയും കമ്പ്യൂട്ടർ ലാബിലും മറ്റു മുറികളിലും അലഞ്ഞു നടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.

Content Highlights : Leopard falls into cage at warehouse in Coimbatore's BK Pudur after five days of wait

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented