കോടതിയിൽ കയറിയ പുലി, പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നു. photo: ANI
ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലാ കോടതിയില്‍ പുലിയുടെ ആക്രമണം. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കോടതി വളപ്പിനുള്ളില്‍
പുലി കയറിയത്. കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിച്ച പുലിയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.
കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്കാണ് പുലി ഓടിക്കയറിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പുലിയെ കണ്ടതോടെ കോടതിയിലെത്തിയവരും അഭിഭാഷകരും പരിഭ്രാന്തരായി ഓടി. അഭിഭാഷകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ കോടതിയിലെ മുറികളില്‍ കയറി വാതിലടച്ച് രക്ഷപ്പെടുകയായിരുന്നു.
വടിയുമായി പുലിയെ ഓടിക്കാന്‍ ശ്രമിച്ച അഭിഭാഷനും ഒരു പോലീസുകാരനും ഉള്‍പ്പെടെ പത്തിലേറെ ആളുകള്‍ക്ക് പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റ എല്ലാവരേയും അടുത്തുള്ള ആശുപത്രയിലേക്ക് മാറ്റി.
പുലിയെ പിടികൂടാനായി വനംവകുപ്പ് ഉദ്യോഗസ്ഥരും കൂടുതല്‍ പോലീസ് സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.
Content Highlights: Leopard enters court premises in UP's Ghaziabad; several injured
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..