പ്രതീകാത്മക ചിത്രം | Photo: SAJJAD HUSSAIN | AFP
ന്യൂഡല്‍ഹി: സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമസാധുത നല്‍കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റി. കേരള, ഡല്‍ഹി, ഗുജറാത്ത് ഉള്‍പ്പടെ വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുള്ള ഹര്‍ജികളാണ് സുപ്രീം കോടതിയിലേക്ക് മാറ്റിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് ട്രാസ്ഫര്‍ ചെയ്തത്.
ഹൈക്കോടതികളില്‍ ഹര്‍ജി നല്‍കിയവരുടെ അഭിഭാഷകര്‍ക്ക് വീഡിയോ കോണ്‍ഫെറെന്‍സിലൂടെ കേസിന്റെ നടപടികളില്‍ പങ്കെടുക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഇതിനിടെ ഹര്ജികളിള് ഫെബ്രുവരി പതിനഞ്ചിനകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.
ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് ഹിന്ദു ഫ്രെണ്ട് എന്ന സംഘടന വെള്ളിയാഴ്ച സുപ്രീം കോടതിക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി.
Content Highlights: Legality of same-sex marriage: Petitions in high courts transferred to Supreme Court
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..