കര്‍ഷകസമരത്തില്‍ ഇടതുപക്ഷം നുഴഞ്ഞുകയറി; എ.പി.എം.സി. എന്തുകൊണ്ട് കേരളത്തിലില്ല- പിയൂഷ് ഗോയല്‍


ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ : PTI

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്കിടയില്‍ തീവ്ര ഇടതുപക്ഷം നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍. കര്‍ഷകസമരത്തെ തകര്‍ക്കാനും ലഹളയുണ്ടാക്കാനുമാണ് അവര്‍ ശ്രമിക്കുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പിയൂഷ് ഗോയല്‍ പറഞ്ഞു. കര്‍ഷക സമരത്തെ തീവ്ര ഇടതുപക്ഷം ഹൈജാക്ക് ചെയ്‌തെന്ന ആരോപണങ്ങള്‍ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്തകളായി പുറത്തുവരുന്നതിനിടെയാണ് കേന്ദ്രമന്ത്രി തന്നെ ഇത്തരമൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്ന കവികളെയും ബുദ്ധിജീവികളെയും മോചിപ്പിക്കണമെന്ന് കര്‍ഷക പ്രക്ഷോഭകര്‍ ആവശ്യമുന്നയിക്കുന്നുണ്ടെന്നും ഇത് കണക്കിലെടുക്കുമ്പോള്‍ ഇടതുപക്ഷ, മാവോയിസ്റ്റ് ഘടകങ്ങള്‍ പ്രക്ഷോഭകരില്‍ നുഴഞ്ഞുകയറിയതായി വ്യക്തമാണെന്നും പിയൂഷ് ഗോയല്‍ പറയുന്നു. കര്‍ഷക സംഘടനകളുടെ ചില നേതാക്കള്‍ക്കും ഇത്തരത്തിലുള്ള ചരിത്രമുള്ളതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു, പിയൂഷ് ഗോയല്‍ പറയുന്നു.

യുഎപിഎ അടക്കമുള്ളവ ചുമത്തപ്പെട്ടവര്‍ക്കുവേണ്ടി സമരം നടക്കുന്ന ഇടങ്ങളില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തുകയും അത്തരത്തിലുള്ള പ്രസ്താവനകള്‍ സമരക്കാര്‍ മുന്നോട്ടുവെക്കുകയും ചെയ്തിട്ടുണ്ട്. കര്‍ഷക സമരത്തില്‍ വിള്ളലുകളുണ്ടാക്കാനും കലാപം സൃഷ്ടിക്കാനുമാണ് ഇവര്‍ ശ്രമിക്കുന്നതെന്നും മന്ത്രി ആരോപിച്ചു. ഗൗരവമായി കാണേണ്ട ചില കാര്യങ്ങള്‍ ഇതിലുണ്ടെന്നും പിയൂഷ് ഗോയല്‍ പറയുന്നു.

രാജ്യത്തെ കര്‍ഷകര്‍ക്ക് വളരെ പ്രയോജനപ്രദമായ നിയമമാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്. സമരക്കാര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് എവിടെയും ഒരു ചലനവും ഉണ്ടാക്കിയില്ല. രാജ്യത്തെ കര്‍ഷകരുടെ പിന്തുണ സമരക്കാര്‍ക്കില്ല എന്നാണ് ഇത് കാണിക്കുന്നത്. രാജ്യത്തെ കര്‍ഷകരൊക്കെ സന്തോഷവാന്മാരാണ്. കാര്‍ഷിക ഉല്‍പാദന വിപണന സമിതികള്‍ (എ.പി.എം.സി.) മാത്രമാണ് കര്‍ഷകര്‍ക്കുള്ള ഒരേയൊരു രക്ഷാമാര്‍ഗമെങ്കില്‍ എന്തുകൊണ്ടാണ് ഇടതുപക്ഷവും കോണ്‍ഗ്രസും മാറിമാറി ഭരിക്കുന്ന കേരളത്തില്‍ ഇതുവരെ ഇത് നിയമമാക്കാത്തതെന്നും പിയൂഷ് ഗോയല്‍ ചോദിച്ചു.

Content Highlights: Leftist, Maoist elements have infiltrated farmer stir- Piyus Goyal

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


Representative Image

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022

Most Commented