ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എല്ലാ ജനറല്‍ സീറ്റുകളിലും ഇടതുസഖ്യത്തിന് വിജയം. സെന്‍ട്രല്‍ പാനലിലെ നാല് സീറ്റുകളും ഇടത് സഖ്യം നേടി. 

എന്‍.സായി ബാലാജി യൂണിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഐജാസ് അഹമ്മദ് റാതര്‍  ആണ് ജനറല്‍ സെക്രട്ടറി. ജോയിന്റ് സെക്രട്ടറിയായി അമുദയും വൈസ് പ്രസിഡന്റായി സരിഗയും വിജയിച്ചു.

എസ്എഫ്‌ഐ, ഐസ, എഐഎസ്എഫ്, ഡിഎസ്എഫ് എന്നിവരാണ് ഇടതുസഖ്യത്തിലുള്ളത്.

content highlights: JNUSU,JNUSU Election2018,JNU Students Union