കൊലപാതകം കൂടുതല്‍ പിണറായിയുടെ നാട്ടില്‍: ലോക്‌സഭയില്‍ ബഹളം


കൊലപാതകങ്ങള്‍ കൂടുതലും പിണറായി വിജയന്റെ നാട്ടിലാണെന്ന ബിജെപി എംപിമാരായ മീനാക്ഷി ലേഖി, പ്രഹ്ലാദ് ജോഷി എന്നിവരുടെ പ്രസ്താവനയാണ് ബഹളത്തിനിടയാക്കിയത്.

ന്യൂഡല്‍ഹി: കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരില്‍ ബിജെപി എംപിമാരും ഇടത് എംപിമാരും തമ്മില്‍ ലോക്‌സഭയില്‍ വാക്കേറ്റം. കൊലപാതകങ്ങള്‍ കൂടുതലും പിണറായി വിജയന്റെ നാട്ടിലാണെന്ന ബിജെപി എംപിമാരായ മീനാക്ഷി ലേഖി, പ്രഹ്ലാദ് ജോഷി എന്നിവരുടെ പ്രസ്താവനയാണ് ബഹളത്തിനിടയാക്കിയത്.

സിപിഎം എംപിയായ പി. കരുണാകരനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് സഭയില്‍ ഉന്നയിച്ചതിനെതിരെ പ്രതിഷേധം പ്രകടിപ്പിച്ചത്. ബിജെപി എംപിമാര്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉടന്‍തന്നെ ഇതിനെ എതിര്‍ത്ത് ബിജെപി അംഗങ്ങളും രംഗത്തെത്തി. എം.ബി രാജേഷും പികെ ശ്രീമതിയും അടക്കമുള്ള ഇടതുപക്ഷ അംഗങ്ങള്‍ രംഗത്തെത്തിയതോടെ സഭയില്‍ ബഹളമായി.

ഇതോടെ ഇടത് എംപിമാര്‍ ലോക്‌സഭയുടെ നടത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ സഭാനടപടികള്‍ തടസ്സപ്പെട്ടു. 12.30ഓടെ സഭ പിരിയുമ്പോഴും ഇവര്‍ പ്രതിഷേധം തുടര്‍ന്നു. സഭാ നടപടികള്‍ 20 മിനിറ്റോളം തടസ്സപ്പെട്ടു.

പി.കരുണാകരന്‍ എംപിയെ പ്രസംഗം തുടരാന്‍ അനുവദിക്കാതിരുന്ന സ്പീക്കര്‍ പിന്നീട് പ്രസംഗം തുടരാന്‍ അനുമതി നല്‍കി. കേരളത്തില്‍ സിപിഎം പ്രവര്‍ത്തകരും വലിയ തോതില്‍ കൊല്ലപ്പെടുന്നുണ്ടെന്ന് കരുണാകരന്‍ തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

കൊലപാതകങ്ങള്‍ കുടുതലുള്ളത് പിണറായിയുടെ നാട്ടിലാണെന്ന് ഇന്നലെ ബിജെപി എംപിമാരായ മീനാക്ഷി ലേഖിയും പ്രഹ്ലാദ് ജോഷിയും പ്രസ്താവിച്ചിരുന്നു. രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തെ ദൈവം കയ്യൊഴിഞ്ഞ നാടാക്കി മാറ്റിയിരിക്കുകയാണെന്ന് ഇവര്‍ പറഞ്ഞു. താലിബാന്‍ ശൈലിയാണ് കേരളത്തില്‍ സിപിഎം സ്വീകരിക്കുന്നതെന്നും അവര്‍ ആരോപിച്ചിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022

Most Commented