
Prime Minister Narendra Modi | Photo - ANI
കൊല്‍ക്കത്ത: കേരളത്തില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും സംസ്ഥാനത്തെ കൊള്ളയടിക്കാന്‍ കരാറുണ്ടാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളില്‍ തിരശീലയ്ക്ക് പിന്നില്‍ തൃണമൂലും ഇടതുപക്ഷവും കോണ്‍ഗ്രസും തമ്മില്‍ സൗഹൃദവും രഹസ്യധാരണയുണ്ടെന്നും മോദി ആരോപിച്ചു.
ബംഗാളിലെ ഹാല്‍ദിയയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
ബംഗാളില്‍ ഞങ്ങളുടെ പോരാട്ടം തൃണമൂല്‍ കോണ്‍ഗ്രസിനെതിരേയാണ്. എന്നാല്‍ അവരുടെ മറഞ്ഞിരിക്കുന്ന സൂഹൃത്തുക്കളെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇടതുപക്ഷവും കോണ്‍ഗ്രസും തൃണമൂലും തമ്മില്‍ തിരശീലയ്ക്ക് പിന്നില്‍ രഹസ്യ ധാരണകളുണ്ട്. ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി മൂന്നു പാര്‍ട്ടികളും രാഷ്ട്രീയം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും മോദി പറഞ്ഞു.
ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ നടന്ന നിരവധി അന്താരാഷ്ട്ര ഗൂഢാലോചനകള്‍ പുറത്തുവരുന്നുണ്ട്. ഇന്ത്യയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന തേയിലയേയും യോഗയേയും വരെ ഗൂഢാലോചനക്കാര്‍ ആക്രമിക്കുന്നു. ഇതിനെതിരേ മുഖ്യമന്ത്രി മമതാ ബാനര്‍ജി ശബ്ദമുയര്‍ത്തുന്നതായി നിങ്ങള്‍ കേട്ടിട്ടുണ്ടോയെന്നും മോദി ചോദിച്ചു. കാലങ്ങളായി ജനങ്ങള്‍ തിരഞ്ഞെടുത്ത പല നേതാക്കളും ഇക്കാര്യത്തില്‍ നിശബ്ദരോ അല്ലെങ്കില്‍ ഗൂഢാലോചനയില്‍ പങ്കാളികളോ ആണെന്നും മോദി ആരോപിച്ചു.
ജനങ്ങളുടെ അവകാശത്തെക്കുറിച്ച് ചോദിച്ചാല്‍ മമത അസ്വസ്ഥയാകും. ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളിച്ചാല്‍ പോലും മമത ദേഷ്യപ്പെടുമെന്നും മോദി വിമര്‍ശിച്ചു. ദുര്‍ഭരണം, അക്രമം, അഴിമതി തുടങ്ങിയ നിരവധി തെറ്റുകള്‍ തൃണമൂലിന്റെ ഭരണകാലത്ത് നടന്നു. ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും അവര്‍ പ്രതികരിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു
content highlights: Left, Congress and TMC involved in match mixing behind curtains: PM Modi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..