സൈനിക നീക്കം സംബന്ധിച്ച രഹസ്യ വിവരം ചോര്‍ത്തുന്നത് രാജ്യദ്രോഹം; അന്വേഷണം വേണം - ആന്റണി


പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ ഇന്ത്യ 2019 ല്‍ നടത്തിയ മിന്നലാക്രമണം സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ന്നതിനെപ്പറ്റി ഉടന്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ ദയ അര്‍ഹിക്കുന്നില്ലെന്നും ഗുലാം നബി ആസാദ്, സുശീല്‍ കുമാര്‍ ഷിന്‍ഡെ, സല്‍മാന്‍ ഖുര്‍ഷിദ് എന്നിവര്‍ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആന്റണി ആവശ്യപ്പെട്ടു.

കോൺഗ്രസ് നേതാക്കളുടെ വാർത്താ സമ്മേളനം | Photo - PTI

ന്യൂഡല്‍ഹി: സൈനിക നീക്കങ്ങളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുന്നത് രാജ്യദ്രോഹമാണെന്ന് മുന്‍ പ്രതിരോധമന്ത്രി എ.കെ ആന്റണി. അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ ശിക്ഷിക്കപ്പെടണമെന്നും പ്രധാനമന്ത്രി വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ വാട്‌സാപ്പ് ചാറ്റുകളുമായി ബന്ധപ്പെട്ട വിവാദം സാമൂഹ്യ മാധ്യമങ്ങളില്‍ പുകയുന്നതിനിടെയാണ് വിഷയത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ആന്റണി വാര്‍ത്താ സമ്മേളനം നടത്തിയത്.

പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ ഇന്ത്യ 2019 ല്‍ നടത്തിയ മിന്നലാക്രമണം സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ന്നതിനെപ്പറ്റി ഉടന്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ ദയ അര്‍ഹിക്കുന്നില്ലെന്നും മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദ്, സുശീല്‍ കുമാര്‍ ഷിന്‍ഡെ, സല്‍മാന്‍ ഖുര്‍ഷിദ് എന്നിവര്‍ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആന്റണി ആവശ്യപ്പെട്ടു.

ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തുന്നത് കുറ്റകൃത്യമാണ്. എന്നാല്‍ സൈനിക നീക്കങ്ങള്‍, ദേശസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍, മിന്നലാക്രമണം പോലെയുള്ള നിര്‍ണായക നീക്കങ്ങള്‍ എന്നിവ സംബന്ധിച്ച രഹസ്യങ്ങള്‍ ചോര്‍ത്തുന്നത് രാജ്യദ്രോഹവും ദേശവിരുദ്ധ പ്രവര്‍ത്തനവുമാണ്. രാജ്യദ്രോഹക്കുറ്റത്തിനും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും അവര്‍ ശിക്ഷ അനുഭവിക്കണം. പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും ഓഫീസുകളെ സംശയത്തിന്റെ നിഴലിലാക്കുന്ന തരത്തില്‍ രാജ്യസുരക്ഷയില്‍ വീഴ്ച സംഭവിച്ച ഇത്തരം സംഭവങ്ങള്‍ മുമ്പ് ഒരിക്കലും രാജ്യത്ത് ഉണ്ടായിട്ടില്ലെന്ന് അര്‍ണബ് ഗോസ്വാമിയും മുന്‍ ബാര്‍ക് (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍) സിഇഒ പാര്‍ഥോ ദാസ് ഗുപ്തയും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകള്‍ ചൂണ്ടിക്കാട്ടി ആന്റണി ആരോപിച്ചു.

ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിക്കോ, കേന്ദ്ര ആഭ്യന്തര മന്ത്രിക്കോ, കേന്ദ്ര സര്‍ക്കാരിനോ ഇനി അധികാരത്തില്‍ തുടരാന്‍ ധാര്‍മികമായ അവകാശമുണ്ടോ എന്നും അദ്ദേഹം ആരാഞ്ഞു. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഓഫീസിന്റെ വിശ്വാസ്യത തന്നെ ചോദ്യംചെയ്യപ്പെട്ട സാഹചര്യത്തില്‍ പ്രധാനമന്ത്രി കാര്യങ്ങള്‍ വിശദീകരിക്കണം. രാജ്യസുരക്ഷയില്‍ ഇത്രയധികം വിട്ടുവീഴ്ച ഉണ്ടായ സംഭവം ഇന്ത്യയില്‍ ഒരുകാലത്തും ഉണ്ടായിട്ടില്ല. കേന്ദ്ര നിയമ മന്ത്രി, വാര്‍ത്താ വിതരണ - പ്രക്ഷേപണ മന്ത്രി എന്നിവരുടെ ഓഫീസുകളും സംശയത്തിന്റെ നിഴലിലാണ്.

പ്രതിരോധ മന്ത്രിയായി താന്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച കാലത്തൊന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന ഒരു വിവരംപോലും ചോര്‍ന്നിട്ടില്ല. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പദവിയില്‍ ഇരിക്കുന്ന അഞ്ചുപേര്‍ക്ക് നേരെയാണ് സംശയത്തിന്റെ മുന നീളുന്നത്. സുപ്രധാന സൈനിക നീക്കം സംബന്ധിച്ച വിവരം ചോര്‍ത്തിയ മാധ്യമ പ്രവര്‍ത്തകന്‍ ശിക്ഷിക്കപ്പെടണം. സര്‍ക്കാര്‍ ഉടന്‍ അന്വേഷണത്തിന് ഉത്തരവിടണമെന്നും ആന്റണി ആവര്‍ത്തിച്ചു.

അതിനിടെ, ഔദ്യോഗിക രഹസ്യ നിയമത്തിന്റെ ലംഘനമാണ് നടന്നതെന്നും വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കണമെന്നും മുന്‍ കേന്ദ്രമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ആവശ്യപ്പെട്ടു. ഔദ്യോഗിക രഹസ്യ നിയമപ്രകാരം അന്വേഷണം നടത്തണം. വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം ആവശ്യപ്പെടുന്നതിനെപ്പറ്റി കോണ്‍ഗ്രസ് മറ്റു പാര്‍ട്ടികളുമായി സംസാരിക്കും.

വിഷയം അതീവ ഗൗരവമുള്ളതാണെന്ന് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി. നിതിന്യായ വ്യവസ്ഥയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ പുറത്തുവന്നതിനെപ്പറ്റി കോടതികള്‍ നടപടി സ്വീകരിക്കുമോ എന്ന് മുന്‍ കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ചോദിച്ചു. ടിആര്‍പി തട്ടിപ്പു കേസില്‍ മുംബൈ പോലീസ് നടത്തുന്ന അന്വേഷണത്തില്‍ മോദി സര്‍ക്കാരുമായി ബന്ധപ്പെട്ട അഴിമതിയുടെ വിവരങ്ങള്‍ പുറത്തുവരും. മാധ്യമ പ്രവര്‍ത്തകന്‍ കേന്ദ്ര സര്‍ക്കാരുമായി രഹസ്യ ധാരണയില്‍ പ്രവര്‍ത്തിക്കുകയും ടെലിവിഷന്‍ റേറ്റിങ്ങില്‍ കൃത്രിമം കാണിക്കുകയുമാണ് ചെയ്തത്. ഭരിക്കുന്ന പാര്‍ട്ടിക്കുവേണ്ടി പൊതുജനാധിപ്രായം തെറ്റായി അവതരിപ്പിക്കാനും മാധ്യമ പ്രവര്‍ത്തകന്‍ ശ്രമിച്ചുവെന്നും സല്‍മാന്‍ ഖുര്‍ഷിദ് ആരോപിച്ചു.

Content Highlights: Leaking official secret of military ops is treason: AK Antony

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


uddhav thackeray

2 min

ഷിന്ദേ ക്യാമ്പില്‍ 'ട്രോജന്‍ കുതിരകള്‍'; 20 - ഓളം വിമതര്‍ ഉദ്ധവുമായി ബന്ധപ്പെട്ടെന്ന് സൂചന

Jun 26, 2022

Most Commented