ന്യൂഡല്‍ഹി: കോവിഡ് സ്ഥിരീകരിച്ച വിവരം പുറത്തുവിട്ടതിനു പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് രോഗമുക്തി ആശംസകളുമായി രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍. കോവിഡില്‍ നിന്നും പെട്ടന്ന് സുഖം പ്രാപിക്കെട്ടേയെന്ന് നേതാക്കള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. 

അമിത് അതിവേഗം സൗഖ്യം പ്രാപിക്കട്ടെ എന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. നിതിന്‍ ഗഡ്കരി, അസം മന്ത്രി ഹിമാന്ത ബിശ്വ ശര്‍മ, കശ്മീരില്‍ നിന്നുള്ള എംപിയായ ജംയാങ് സെറിങ് നംഗ്യാല്‍, കര്‍ണാടകയില്‍ നിന്നുള്ള ബിജെപി നേതാവ് തേജസ്വി സൂര്യ, , കേശവ് പ്രസാദ് മൗര്യ, അനുരാഗ് താക്കൂര്‍ തുടങ്ങി നിരവധി നേതാക്കള്‍ക്കൊപ്പം ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന, യുസുഫ് പത്താന്‍ തുടങ്ങിയവരും ഷായ്ക്ക് സൗഖ്യം നേര്‍ന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്. 

ഞായറാഴ്ച വൈകുന്നേരമാണ് അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയെന്നും ആശുപത്രിയില്‍ പ്രവേശിച്ചുവെന്നും അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. 

Content Highlights: Leaders, Supporters Tweet Get-Well-Soon For Amit Shah, COVID-19 Positive