ബിഎസ്പി എംഎല്‍എമാര്‍ കോണ്‍ഗ്രസിലെത്തിയത് എത്ര പണം വാങ്ങിയിട്ടാണ്, പഴയതെല്ലാം ഓര്‍മിപ്പിച്ച് എംഎല്‍എ


2 min read
Read later
Print
Share

-

ജയ്പുര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോതിനെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയിലെ എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് എങ്ങനെയെന്ന്‌ ഓര്‍മിപ്പിച്ച് മുന്‍മന്ത്രി രമേശ് മീണ. സച്ചിന്‍ പൈലറ്റ് ബിജെപിയുമായി ബന്ധപ്പെട്ട് കുതിരക്കച്ചവടം നടത്താന്‍ ശ്രമിച്ചെന്ന് ഗെഹ് ലോത് തുടര്‍ച്ചയായി ആരോപണം ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണ് പഴയകാര്യങ്ങള്‍ ഓര്‍മിപ്പിച്ച് പൈലറ്റിന്റെ വിശ്വസ്തന്‍ രമേശ് മീണ രംഗത്തെത്തിയത്. ബിഎസ്പി വിട്ട് കോണ്‍ഗ്രസിലെത്തിയ രമേശ് മീണയെ കഴിഞ്ഞ ദിവസമാണ് മന്ത്രിസ്ഥാനത്ത് നിന്ന് നീക്കിയത്‌.

'കോടികളുടെ ഇടപാടുകളെ കുറിച്ചുള്ള സംഭാഷണം നടന്നുവെന്ന് ഇന്ന് അവര്‍ പറയുന്നു. മുഖ്യമന്ത്രിയോട് ഒരു കാര്യം ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഞാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ എനിക്ക് എത്രരൂപയാണ് നല്‍കിയത്? സത്യം പറയണം.' രമേശ് പറഞ്ഞു.

ബിഎസ്പി എംഎല്‍എമാര്‍ രണ്ടു തവണ തങ്ങളുടെ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസുമായി ലയിച്ചിരുന്നു. ഗെഹ് ലോതിന്റെ നിര്‍ദേശപ്രകാരമാണ് രണ്ടുതവണയും ബിഎസ്പി വിട്ട് എംഎല്‍എമാര്‍ കോണ്‍ഗ്രസിലെത്തിയത്. ഗെഹ്‌ലോതിന്റെ ആദ്യ ഭരണകാലത്ത് നാല് ബിഎസ്പി നിയമസഭാംഗങ്ങളെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവന്നു. രണ്ടാമൂഴത്തില്‍ അടുത്ത ആറുപേരേയും.

കഴിഞ്ഞ സെപ്റ്റംബറിലാണ് ആറ് ബിഎസ്പി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇത് മായാവതിയെ രോഷാകുലയാക്കി. കോണ്‍ഗ്രസ് ബിഎസ്പി എംഎല്‍എമാരെ വിലയ്ക്ക് വാങ്ങുന്നതായി ആരോപിച്ച് നിവരവധി ട്വീറ്റുകളാണ് മായാവതി പോസ്റ്റ് ചെയ്തത്.

'രാജസ്ഥാനിലെ ആളുകള്‍ അശോക് ഗെഹ് ലോതിനെ ഒരു മാജിക്കുകാരനായാണ് വിശേഷിപ്പിക്കുന്നത്. അദ്ദേഹം ഞങ്ങള്‍ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അത് ശരിവെക്കുന്നുണ്ട്. മജീഷ്യന്‍മാര്‍ക്ക് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ പരത്താന്‍ കഴിയും.' സച്ചിന്‍ പൈലറ്റ് വിഭാഗത്തിലുള്ള എംഎല്‍എ മുരളി ലാല്‍ മീണ അഭിപ്രായപ്പെട്ടു.

'ഇന്ന്, അവര്‍ ഞങ്ങള്‍ക്കെതിരെ അഴിമതി ആരോപിച്ചു. അത് ഞങ്ങളെ ശരിക്കും വേദനിപ്പിച്ചു. ഞാന്‍ ഒരു കാര്യം ചോദിക്കാന്‍ ആഗ്രഹിക്കുകയാണ്. ബിഎസ്പിയില്‍ നിന്ന് ഞങ്ങള്‍ കോണ്‍ഗ്രസില്‍ വന്നപ്പോള്‍ അദ്ദേഹത്തില്‍ നിന്ന് എത്രപണമാണ് ഞങ്ങള്‍ കൈപ്പറ്റിയത്‌? അന്ന് ഞങ്ങള്‍ എത്ര സത്യസന്ധരാണെന്ന് അദ്ദേഹം പ്രസംഗങ്ങള്‍ നടത്താറുണ്ടായിരുന്നു. ഞങ്ങള്‍ ഇപ്പോള്‍ എങ്ങനെ അഴിമതിക്കാരായെന്ന് ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.' അദ്ദേഹം പറഞ്ഞു.

കുതിരക്കച്ചവടത്തിന് സച്ചിന്‍ പൈലറ്റ് ശ്രമിച്ചതിന് തെളിവുകള്‍ ഉണ്ടെന്ന് അശോക് ഗെഹ് ലോത് ആരോപിച്ചിരുന്നു. 'പണം വാഗ്ദാനം ചെയ്തിരുന്നു. ആരാണ് ഒന്നും സംഭവിച്ചില്ലെന്ന വിശദീകരണം നല്‍കുന്നത്? ഗൂഢാലോചനയുമായി ബന്ധപ്പെട്ടവര്‍ തന്നെയാണ് വിശദീകരണം നല്‍കുന്നത്.' ഗെഹ് ലോത് പറയുന്നു.

Content Highlights: leaders step forward to refresh Mr Gehlot's memory about the time MLAs from Mayawati's BSP joined Congress

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul

1 min

'വയനാട്ടിലല്ല, ഹൈദരബാദില്‍ എനിക്കെതിരേ മത്സരത്തിനുണ്ടോ'; രാഹുലിനെ വെല്ലുവിളിച്ച് ഒവൈസി

Sep 25, 2023


PM Modi

1 min

'കോണ്‍ഗ്രസ് നശിച്ചു, പാര്‍ട്ടിയെ നയിക്കുന്നത് നേതാക്കളല്ല, അര്‍ബന്‍ നക്‌സലുകള്‍' - മോദി

Sep 25, 2023


BJP

2 min

മത്സരിക്കാന്‍ കേന്ദ്രമന്ത്രിമാരും എം.പിമാരും കൂട്ടത്തോടെ; തന്ത്രംമാറ്റി ബിജെപി, ഞെട്ടലില്‍ ചൗഹാന്‍

Sep 26, 2023


Most Commented