മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, നിതീഷ് കുമാർ എന്നിവർ | ഫോട്ടോ: PTI
ന്യൂഡല്‍ഹി: ബി.ജെ.പിയെ നേരിടാന്‍ പുതിയ കരുനീക്കവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. ദേശീയതലത്തില്‍ ബി.ജെ.പിയെ തകര്‍ക്കാന്‍ പ്രതിപക്ഷ ഐക്യം രൂപവത്കരിച്ചേക്കുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ്, ജനതാദള്‍(യു), ആര്‍.ജെ.ഡി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി.
രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാര്‍, ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍.ജെ.ഡി ഉപാധ്യക്ഷനുമായ തേജസ്വി യാദവ് തുടങ്ങിയ പ്രമുഖ നേതാക്കള്‍ പങ്കെടുത്തു.
ഈ കൂടിക്കാഴ്ച ചരിത്രപരമാണെന്നും വരുന്ന തിരഞ്ഞെടുപ്പിനെ നേരിടാന്‍ പ്രതിപക്ഷ ശക്തികള്‍ ഒന്നിച്ചു നില്‍ക്കുമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളെ ഏകോപിപ്പിക്കുക എന്ന ചരിത്ര നീക്കത്തിനാണ് തുടക്കം കുറിച്ചതെന്നും രാജ്യത്തോടുള്ള പ്രതിപക്ഷത്തിന്റെ വീക്ഷണം ഇത് വികസിപ്പിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
കഴിയുന്നത്ര ചേരികളെ ചേര്‍ത്തു നിര്‍ത്തി ഒന്നിച്ചു നിന്നു പ്രവര്‍ത്തിക്കാനുള്ള ശ്രമമാണെന്നായിരുന്നു നിതീഷ് കുമാറിന്റെ നിരീക്ഷണം. രാജ്യത്തിനെ പുതിയ വഴികളിലേക്കു നയിക്കുമെന്നും നിശബ്ദരാക്കപ്പെടുന്ന സാധാരണക്കാരുടെ ശബ്ദമായി പ്രവര്‍ത്തിക്കുമെന്നും തങ്ങള്‍ പ്രതിജ്ഞ ചെയ്തതായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ട്വിറ്ററില്‍ കുറിയ്ക്കുകയും ചെയ്തു.
Content Highlights: leaders rahul gandhi nitish kumar meet to unite opposition
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..