.jpg?$p=162680e&f=16x10&w=856&q=0.8)
കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സോണിയ ഗാന്ധി |ഫോട്ടോ:PTI
ന്യൂഡല്‍ഹി: നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായി നിന്ന് പാര്‍ട്ടിയെ വീണ്ടെടുക്കണം എന്ന ആഹ്വാനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ സോണിയ പാര്‍ട്ടിയുടെ നിലവിലെ അവസ്ഥയേയും മുന്നോട്ടു പോക്കിനേയും കുറിച്ച് വിശദമായി സംസാരിച്ചു. മെയ് 13 മുതല്‍ 15 വരെ നടക്കുന്ന ചിന്തന്‍ ശിബിരം കോണ്‍ഗ്രസിന്റെ വലിയ യാത്രയുടെ തുടക്കമായിരിക്കുമെന്ന് നേതാക്കള്‍ യോഗത്തിന് ശേഷം വ്യക്തമാക്കി.
തിരിച്ചുവരവിനുള്ള ശ്രമങ്ങള്‍ സജീവമാക്കുകയാണ് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പിലെ വിജയം ആവശ്യമാണ്. പക്ഷേ അതിലേക്കുള്ള യാത്രയിലെ ആദ്യപടി മികച്ച സംഘടനാ സംവിധാനം കെട്ടിപ്പടുക്കലാണ് എന്ന് പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നു. അതിനുള്ള സജീവ ശ്രമങ്ങള്‍ ചിന്തന്‍ ശിബിരത്തില്‍ ഉണ്ടാകും എന്ന ആത്മവിശ്വാസമാണ് പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം നേതാക്കള്‍ പ്രകടിപ്പിക്കുന്നത്.
തിരിച്ചുവരവിന് മാന്ത്രിക വിദ്യയോ കുറുക്കു വഴികളോ ഇല്ല എന്ന ചൂണ്ടിക്കാട്ടല്‍ സോണിയാ ഗാന്ധി പ്രവര്‍ത്തക സമിതി യോഗത്തില്‍ നടത്തി. പ്രത്യയശാസ്ത്രപരമായും സംഘടനാപരമായുമുള്ള വെല്ലുവിളികളെ നേരിടാന്‍ കോണ്‍ഗ്രസിനെ പ്രാപ്തമാക്കുന്നതിനുള്ള വിളംബരമാകണം ചിന്തന്‍ ശിബിരമെന്നും സോണിയ നിര്‍ദേശിച്ചു.
രാജസ്ഥാനിലെ ഉദയ്പൂരില്‍ നടക്കുന്ന ചിന്തന്‍ ശിബിരത്തില്‍ 422 പ്രതിനിധികള്‍ ഉണ്ടാകും. 50 ശതമാനം പേര് 50 വയസ്സിന് താഴെയുള്ളവര്‍. 21 ശതമാനം സ്ത്രീകള്‍. ആറ് സമിതികള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ച് ചര്‍ച്ച നടത്തി മെയ് 15ന് ഉദയ്പൂര്‍ പ്രഖ്യാപനം നടത്തും. അത് കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന്റെ പ്രഖ്യാപനമാകും എന്ന് പ്രത്യാശ പ്രകടിപ്പിക്കുന്നു നേതാക്കള്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..