അശ്വിനി വൈഷ്ണവ് | Photo: Twitter|Ashwini Vaishnaw
ന്യൂഡല്‍ഹി: രാജ്യത്തിന്റെ നിയമങ്ങള്‍ പരമോന്നതമാണെന്നും ട്വിറ്റര്‍ അത് പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. പുതിയ ഐ.ടി നിയമങ്ങളുമായി ബന്ധപ്പെട്ട് ട്വിറ്ററും കേന്ദ്രസര്‍ക്കാരും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ട്വിറ്ററിന് പുതിയതായി ചുമതലയേറ്റ ഐടി മന്ത്രിയുടെ താക്കീത്.
അതേസമയം പുതിയ ഐ.ടി ചട്ടങ്ങള്‍ പ്രകാരം ഇന്ത്യയില്‍ പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കുന്നതിന് 8 ആഴ്ച സമയം വേണമെന്ന് ട്വിറ്റര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. ട്വിറ്ററിന് തോന്നിയ സമയം എടുക്കാനാകില്ലെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് സമയപരിധി നിശ്ചയിച്ച് ട്വിറ്റര്‍ മറുപടി നല്‍കിയത്.
പുതിയതായി രൂപീകരിച്ച ഐടി ചട്ടം അനുസരിച്ച് സമൂഹമാധ്യമങ്ങള്‍ പരാതി പരിഹാരത്തിനായി ഇന്ത്യയില്‍ താമസിക്കുന്ന ഉദ്യോഗസ്ഥനെ നിയമിക്കണം. ഐടി ചട്ടങ്ങളില്‍ ആദ്യം കേന്ദ്രവുമായി വലിയ തര്‍ക്കം നിലനിന്നിരുന്നെങ്കിലും പിന്നീട് ധര്‍മേന്ദ്ര ചതുറിനെ പരാതി പരിഹാര ഉദ്യോഗസ്ഥനായി ട്വിറ്റര്‍ ഇന്ത്യ നിയമിച്ചിരുന്നു. എന്നാല്‍ ജൂണ്‍ 27ന് അദ്ദേഹം രാജിവച്ചു. ഇതോടെ യുഎസ് പൗരനായ ജെറമി കെസ്സെലിനെ നിയമിച്ചെങ്കിലും ഇതു നിയമവിരുദ്ധമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlights: "Law Of Land Is Supreme, Twitter Must Follow Rule," Says New IT Minister
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..