കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ക്രമസമാധാന നില തകരാറിലെന്ന് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് കൊടുത്തിരുന്നുവെന്നും ഗവര്‍ണര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

കഴിഞ്ഞ ദിവസം ബംഗാളില്‍ ജെപി നഡ്ഡ, കൈലാഷ് വിജയ് വര്‍ഗിയ, ബിജെപി ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷ് എന്നിവരുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് ആണ് ആക്രമണത്തിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. 

ഇതിനുപിന്നാലെയാണ് ഗവര്‍ണര്‍ വാര്‍ത്താസമ്മേളനം നടത്തിയത്. കഴിഞ്ഞ ദിവസം നടന്ന ആക്രമണം ദൗര്‍ഭാഗ്യകരമായിരുന്നുവെന്നും ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്നവരാണ്‌ ആക്രമണത്തിന് പിന്നിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. 

സംസ്ഥാനത്തെ ക്രമസമാധാന നില കാലങ്ങളായി തകരാറിലാണ്. ഇതിനെക്കുറിച്ച് നേരത്തെ തന്നെ മുഖ്യമന്ത്രി മമതയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

നഡ്ഡയുടെ വാഹനം ആക്രമിച്ചതിന്‌ 'പലിശ സഹിതം തിരിച്ചുകൊടുക്കുമെന്ന് ദിലീപ് ഘോഷ്‌ ......


Content Highlights:  law and order situation in the state has been continuously worsening for long: West Bengal Governor