ലാവലിന്‍ ഹര്‍ജികള്‍ പുതിയ ബെഞ്ചിലേക്ക്; വിശദമായ വാദംകേള്‍ക്കാതെ ചീഫ് ജസ്റ്റിസ് ലളിത് പടിയിറങ്ങും


ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ് 

കേസില്‍ രണ്ട് കോടതികള്‍ തന്നെ കുറ്റവിമുക്തനാക്കിയതാണെന്നും എന്നാല്‍ ഇപ്പോഴും തലയ്ക്ക് മുകളിലെ വാളായി ഈ ഹര്‍ജി നിലനില്‍ക്കുകയാണെന്നും വാദം

സുപ്രീംകോടതി | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി. വിശദമായ വാദംകേള്‍ക്കേണ്ട ഹര്‍ജിയെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് ലാവലിന്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിയത്. ഹര്‍ജികള്‍ ഇനി പുതിയ ബെഞ്ച് പരിഗണിക്കും.

കേസില്‍ രണ്ട് കോടതികള്‍ തന്നെ കുറ്റവിമുക്തനാക്കിയതാണെന്നും എന്നാല്‍ ഇപ്പോഴും തലയ്ക്ക് മുകളിലെ വാളായി ഈ ഹര്‍ജി നിലനില്‍ക്കുകയാണെന്നും ഊര്‍ജ്ജ വകുപ്പ് മുന്‍ ജോയന്റ് സെക്രട്ടറി എ. ഫ്രാന്‍സിസിന്റെ സീനിയര്‍ അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. കേസില്‍ ഹ്രസ്വമായ വാദംകേള്‍ക്കലേ ആവശ്യമുള്ളുവെന്നും ഫ്രാന്‍സിസിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രഞ്ജിത് കുമാറും അഭിഭാഷകന്‍ എം.എല്‍ ജിഷ്ണുവും ചൂണ്ടിക്കാട്ടി.



എന്നാല്‍, കേസില്‍ വിശദമായ വാദംകേള്‍ക്കല്‍ ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് യു.യു ലളിത് നിരീക്ഷിച്ചു. അനുകൂലമായോ പ്രതികൂലമായോ ഉത്തരവുണ്ടാകാം. എന്നാല്‍ വിശദമായ വാദം കേള്‍ക്കല്‍ അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സിബിഐയ്ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകര്‍ എത്തിയില്ല

ലാവലിന്‍ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണനയ്ക്കെടുത്തപ്പോള്‍ സിബിഐയ്ക്കുവേണ്ടി കേന്ദ്ര സര്‍ക്കാരിന്റെ സീനിയര്‍ അഭിഭാഷകര്‍ ആരും ഉണ്ടായിരുന്നില്ല. സോളിസിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍മാരായ എസ്. വി രാജു, മാധവി ദിവാന്‍, കെ.എം നടരാജന്‍ എന്നിവരെയാണ് കേസില്‍ നേരത്തെ സിബിഐയ്ക്കുവേണ്ടി ഹാജരായിരുന്നത്. എന്നാല്‍ ഇന്ന് ഇവരാരും ഹര്‍ജി പരിഗണനയ്ക്കെടുത്തപ്പോള്‍ കോടതിയില്‍ ഉണ്ടായിരുന്നില്ല. വിശദമായ വാദംകേള്‍ക്കല്‍ നടക്കില്ലെന്ന് ഉറപ്പായതിനാലാണ് കേന്ദ്ര സര്‍ക്കാരിന്റെ സീനിയര്‍ അഭിഭാഷകര്‍ ആരും കോടതിയില്‍ ഉണ്ടാകാതിരുന്നതെന്നാണ് സൂചന.

പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച കസ്തൂരി രംഗ അയ്യര്‍ക്കുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ ആര്‍. ബസന്തും കെ.ജി രാജശേഖരനുവേണ്ടി രാകേന്ദ് ബസന്തും ഹാജരായി.

ഇനി ആര് കേള്‍ക്കണമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് തീരുമാനിക്കും

ലാവലിന്‍ ഹര്‍ജികള്‍ ഇനി സുപ്രീം കോടതി പരിഗണിക്കുന്നത് നവംബര്‍ അവസാന ആഴ്ച്ചയാണ്. ചീഫ് ജസ്റ്റിസ് യു. യു. ലളിത് നവംബര്‍ രണ്ടാംവാരം വിരമിക്കും. അതിനാല്‍ ഹര്‍ജികള്‍ ഇനി പരിഗണിക്കുക പുതിയ ബെഞ്ച് ആകും. ബെഞ്ച് ഏതാണെന്ന് അടുത്ത ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് തീരുമാനിക്കും.

2018 തുടക്കം മുതല്‍ എസ്എന്‍സി ലാവലിന്‍ ഹര്‍ജികളില്‍ വാദം കേട്ടിരുന്നത് ജസ്റ്റിസ് എന്‍. വി. രമണ ആയിരുന്നു. കാരണങ്ങള്‍ ഒന്നും വ്യക്തമാക്കാതെ ഹര്‍ജികള്‍ എന്‍. വി രമണ നേതൃത്വം നല്‍കുന്ന ബെഞ്ചില്‍ നിന്ന് പിന്നീട് ജസ്റ്റിസ് യു. യു ലളിത് അധ്യക്ഷനായ ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു. 2020 മുതല്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് ജസ്റ്റിസ് ലളിത് അധ്യക്ഷനായ ബെഞ്ചാണ്. നോട്ടീസ് അയച്ച് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെയും ഹര്‍ജികളില്‍ അന്തിമ വാദംകേള്‍ക്കല്‍ ആരംഭിച്ചിട്ടില്ല.

Content Highlights: lavalin case, pleas will hear by new bench


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented