സുപ്രീം കോടതി | ഫൊട്ടോ : റോയിട്ടേഴ്സ്
ന്യൂഡൽഹി : എസ്എന്‍സി ലാവലിന്‍ ഇടപാടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റിയത്.
പിണറായി വിജയനെ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരേ സിബിഐയുടേതുള്പ്പടെ ഹര്‍ജികള്‍ ഇന്ന് ലിസ്റ്റ് ചെയ്തിരുന്നു. എന്നാൽ അതിന് മുമ്പുള്ള കേസുകളുടെ വാദം നീണ്ടു പോയതിനാല്‍ ഇന്ന് പരിഗണനയ്ക്ക് വന്നില്ല. തുടര്‍ന്ന് സിബിഐയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കണമെന്ന് കോടതിയോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു.
content highlights: Lavalin case, petitions to be considered on tuesday
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..