സുപ്രീം കോടതി | Photo; PTI
ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സി ബി ഐ നല്‍കിയ ഹര്‍ജി ചൊവ്വാഴ്ച്ച പരിഗണിക്കുന്ന ബെഞ്ചില്‍ ജസ്റ്റിസ് കെ എം ജോസഫും. ജസ്റ്റിസ് യുയു ലളിത് നേതൃത്വം നല്‍കുന്ന ബെഞ്ചില്‍ ജസ്റ്റിസ് കെ എം ജോസഫിന് പുറമെ ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയും അംഗമാണ്.
കഴിഞ്ഞ തവണ ലാവലിനുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ ജസ്റ്റിസ് യു യു ലളിതിനൊപ്പം ബെഞ്ചില്‍ ഉണ്ടായിരുന്നത് ജസ്റ്റിസ്മാരായ ഹേമന്ത് ഗുപ്ത, എസ് രവീന്ദ്ര ഭട്ട് എന്നിവരായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി ജസ്റ്റിസ് യു യു ലളിത് നേതൃത്വം നല്‍കുന്ന ബെഞ്ചിന്റെ ഭാഗമാണ് ജസ്റ്റിസ് കെ എം ജോസഫ്.
23ാം തീയ്യതി ജസ്റ്റിസ് യു യു ലളിത് നേതൃത്വം നല്‍കുന്ന ബെഞ്ച് പരിഗണിക്കുന്ന ആറാമത്തെ കേസാണ് ലാവലിനും ആയി ബന്ധപ്പെട്ട ഹര്‍ജികള്‍. കേസില്‍ സി ബി ഐ ചില അധിക രേഖകള്‍ ഫയല്‍ ചെയ്യുമെന്ന് അറിയിച്ചിരുന്നു എങ്കിലും, ഇതുവരെയും ഫയല്‍ ചെട്ടിട്ടില്ലെന്നാണ് സൂചന.
Content Highlight: Lavalin case: Justice KM Joseph
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..