ലാവലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ; വിശദമായി വാദം കേൾക്കണമെന്ന് സിബിഐ ആവശ്യപ്പെടും


ബി. ബാലഗോപാൽ / മാതൃഭൂമി ന്യൂസ്

എസ്എൻസി ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിചാരണ നേരിട്ടെ മതിയാകൂ എന്നാണ് സിബിഐയുടെ നിലപാട്.

സുപ്രീം കോടതി | Photo: ANI

ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വിശദമായി വാദം കേള്‍ക്കണമെന്ന് സിബിഐ ഇന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെടും. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് ഈ ആവശ്യം ഉന്നയിക്കുക. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിചാരണ നേരിട്ടെ മതിയാകൂ എന്നാണ് സിബിഐയുടെ നിലപാട്.

ഹ്രസ്വമായ വാദം കേള്‍ക്കലിലൂടെ തീര്‍പ്പാക്കാവുന്ന കേസല്ല ലാവലിന്‍ കരാറുമായി ബന്ധപ്പെട്ട ഹര്‍ജികളെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഹര്‍ജിയുടെ പ്രാധാന്യം കണക്കിലെടുത്ത് സോളിസിസ്റ്റര്‍ ജനറല്‍ ഉള്‍പ്പടെ കേന്ദ്ര സര്‍ക്കാറിന്റെ നാല് സീനിയര്‍ അഭിഭാഷകരാണ് സിബിഐയ്ക്ക് വേണ്ടി ഹാജരാകുന്നത്. സോളിസിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് പുറമെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍മാരായ എസ് വി രാജു, മാധവി ദിവാന്‍, കെ എം നടരാജ് എന്നിവരാണ് സിബിഐയ്ക്ക് വേണ്ടി ഹാജരാകുന്നത്.



കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധി ഹൈക്കോടതി ശരിവച്ചിരുന്നു. രണ്ട് കോടതികള്‍ സമാന സ്വഭാവത്തില്‍ പുറപ്പടിവിച്ച വിധി റദ്ദാക്കണമെങ്കില്‍ വ്യക്തമായ കാരണങ്ങള്‍ നിരത്തണമെന്ന് സിബിഐയോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതിയില്‍ രേഖകളുടെ പിന്‍ബലത്തോടെ ചില വസ്തുതകള്‍ കോടതിയില്‍ ഉന്നയിക്കുവാന്‍ സിബിഐ തീരുമാനിച്ചിട്ടുണ്ട്.

കേരളത്തിലെ പൊതുമേഖലാ സ്ഥാപനമായ കെഎസ്ഇബിക്ക് കനത്ത നഷ്ടമാണ് ലാവലിന്‍ കരാറുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളതെന്നാണ് സിബിഐയുടെ പ്രധാന വാദം. എസ്എന്‍സി ലാവലിന്‍ കമ്പനിക്ക് ഭീമമായ ലാഭവും ലഭിച്ചു. കെഎസ്ഇബിയുമായി ഉണ്ടായിരുന്ന കണ്‍സള്‍ട്ടന്‍സി കരാര്‍ സപ്ലൈ കരാറായി മാറിയതാണ് ലാവലിന്‍ കമ്പനിക്ക് ഭീമമായ ലാഭം കിട്ടാന്‍ കാരണം. കരാറിലെ ഈ മാറ്റമുണ്ടായത് കമ്പനിയുടെ അതിഥിയായി പിണറായി വിജയന്‍ കാനഡയില്‍ ഉണ്ടായിരുന്നപ്പോള്‍ ആണെന്നും സിബിഐയുടെ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടും. അതിനാല്‍ തന്നെ പിണറായി വിജയന്‍ കേസില്‍ വിചാരണ നേരിടണമെന്നാണ് സിബിഐയുടെ ആവശ്യം.

കേസ് പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്ന് ഒരു കക്ഷിയും ഇനി ആവശ്യപ്പെടരുതെന്ന് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ആറിന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. അതിനാല്‍ ഇത്തവണ ആ ആവശ്യം കോടതിയില്‍ ഉന്നയിക്കപെടുമോ എന്ന് വ്യക്തമല്ല.

Content Highlights: Lavalin case in Supreme Court today


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented