ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് ഇ.ഡി പറയുന്ന കാര്‍ പാലസ് ഉടമ ലത്തീഫിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ബിനീഷിന്റെ തിരുവനന്തപുരത്തെ ബിനാമിയാണ് ലത്തീഫെന്ന് ഇ.ഡി. കോടതിയെ അറിയിച്ചിരുന്നു.

മയക്കുമരുന്ന് ഇടപാടിലൂടെ ലഭിക്കുന്ന പണം ലത്തീഫിലൂടെയാണ് ബിനീഷ് കൈകാര്യം ചെയ്തിരുന്നത് എന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഇതേ തുടര്‍ന്ന് രണ്ടു തവണയാണ് ചോദ്യം ചെയ്യലിനായി ലത്തീഫിന് ഇഡി നോട്ടീസയച്ചത്.

ഇന്ന് രാവിലെയാണ് ബെംഗളൂരുവിലെ എന്‍ഫോഴ്‌സ്‌മെന്റ് ആസ്ഥാനത്ത് ലത്തീഫ് ചോദ്യം ചെയ്യലിനായി ഹാജരായത്. ലത്തീഫിനെതിരെ ഇതിനോടകം തെളിവുകള്‍ ഇ.ഡി.ശേഖരിച്ചിട്ടുണ്ട്. 

ഇതിനിടെ ബിനീഷ് കോടിയേരിയുടെ എന്‍സിബി കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. 17-നാണ് ബിനീഷിനെ എന്‍സിബി ചോദ്യം ചെയ്യലിനായി ബിനീഷിനെ കസ്റ്റഡിയില്‍ വാങ്ങിയത്. ചോദ്യം ചെയ്യലില്‍ ബിനീഷ് പൂര്‍ണ്ണമായി സഹകരിക്കുന്നില്ലെന്ന് എന്‍സിബി വൃത്തങ്ങള്‍ പറയുന്നുത്.

Content Highlights:  Lathif, the owner of the car palace known as Bineesh's Benami-E.D. Questioning