ജമ്മുകശ്മീരിൽ കോവിഡ് ടെസ്റ്റിനായി ആരോഗ്യപ്രവർത്തകർ സാമ്പിൾ ശേഖരിക്കുന്നു | ഫോട്ടോ : AP
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 61,871 പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് ആകെ രോഗികളുടെ എണ്ണം 74,94,552 ആയി. 1033 പേരാണ് കോവിഡ് ബാധിതരായി ഒറ്റ ദിവസം രാജ്യത്ത് മരിച്ചത്. ഇതോടെ കോവിഡ് ബാധിതരായി രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,14,031 ആയി.
7,83,311 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 65,97,210 പേര്‍ക്ക് രോഗം ഭേദമായി.
ലോകത്ത് യു എസ് കഴിഞ്ഞാല്‍ ഏറ്റവും അധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്. യുഎസ്സില്‍ 8,342,665 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..