പട്രോളിങ് നടത്തുന്ന സൈനികർ| File Photo: PTI
ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട അവസാന ഭീകരവാദിയും സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കശ്മീര്‍ ഐ.ജി.പി. വിജയ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ സമീര്‍ ദര്‍ ആണ് ഡിസംബര്‍ മുപ്പതിന് അനന്ത്‌നാഗില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. അനന്ത്‌നാഗിലെ ദൂരുവില്‍ നടന്ന ഏറ്റുമുട്ടലില്‍ സമീറിനെ കൂടാതെ മറ്റു രണ്ടു ഭീകരവാദികള്‍ കൂടി കൊല്ലപ്പെട്ടിരുന്നു.
2019 ഫെബ്രുവരി പതിനാലിനാണ് പുല്‍വാമയില്‍ സി.ആര്‍.പി.എഫ്. വാഹനവ്യൂഹത്തിനു നേര്‍ക്ക് ഭീകരാക്രമണം നടന്നത്. നാല്‍പ്പത് സി.ആര്‍.പി.എഫുകാര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത്. ഈ ആക്രമണത്തില്‍ ഉള്‍പ്പെട്ട അവസാനത്തെ ആളാണ് സമീര്‍ എന്ന് വിജയ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് സമീര്‍ ആണെന്ന് പോലീസ് രേഖകളിലുള്ള ചിത്രങ്ങളില്‍നിന്ന് സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് ഡി.എന്‍.എ. പരിശോധനയിലൂടെ ഇക്കാര്യം ഉറപ്പിക്കുകയായിരുന്നു.
content highlights: last surviving terrorist involved in pulwama attack killed in encounter with security force
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..