ബാലാകോട്ടില്‍ ഉപയോഗിച്ചത് ലേസര്‍ ബോംബ്; നാശനഷ്ടമുണ്ടായത് കെട്ടിടത്തിനുള്ളിലെന്നും വാദം


എസ്-2000 വിഭാഗത്തില്‍ പെടുന്ന ഇത്തരം ലേസര്‍ ബോംബുകള്‍ ലക്ഷ്യസ്ഥാനത്ത് നുഴഞ്ഞ് കയറി ഉള്ളില്‍ സ്‌ഫോടനം നടത്താന്‍ ശേഷിയുള്ളവയാണ്.

ന്യൂഡല്‍ഹി: വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് കഴിഞ്ഞ ദിവസം പുറത്ത് വിട്ട ബാലാകോട്ടിന്റെ ചിത്രം ഏറെ വിവാദങ്ങള്‍ക്ക് വഴി തെളിയിച്ചിരുന്നു. ബോംബിട്ട് ഇന്ത്യ തകര്‍ത്ത ബലാകോട്ടിലെ മദ്രസാ കെട്ടിടം ഇപ്പോഴും നിലനില്‍ക്കുന്നു എന്നായിരുന്നു വിമര്‍ശകരുടെ വാദം. എന്നാല്‍ ഇതിനുള്ള മറുപടിയുമായി എത്തിയിരിക്കയാണ് ഇന്ത്യന്‍ സുരക്ഷാ കേന്ദ്രങ്ങള്‍. ബാലാകോട്ടില്‍ ഉപയോഗിച്ചത് ലേസര്‍ ബോംബുകള്‍ ആണെന്നും ഇത് ' കെട്ടിടങ്ങളുടെ അകത്ത്' കൃത്യമായ നാശനഷ്ടമുണ്ടാക്കിയെന്നും ഔദ്യോഗിക കേന്ദ്രങ്ങള്‍ പ്രതികരിച്ചതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

എസ്-2000 വിഭാഗത്തില്‍ പെടുന്ന ഇത്തരം ലേസര്‍ ബോംബുകള്‍ ലക്ഷ്യസ്ഥാനത്ത് നുഴഞ്ഞ് കയറി ഉള്ളില്‍ സ്‌ഫോടനം നടത്താന്‍ ശേഷിയുള്ളവയാണ്. ഫെബ്രുവരി 26ന് നടന്ന വ്യോമാക്രമണത്തെ കുറിച്ച് സര്‍ക്കാര്‍ കൃത്യമായ വിവരം നല്‍കിയിരുന്നു. വ്യോമാക്രമണത്തിന് ശേഷം വ്യോമസേന സ്വകാര്യ സാറ്റലൈറ്റ് ഏജന്‍സികളില്‍ നിന്ന് ചിത്രങ്ങള്‍ ശേഖരിച്ച് ആക്രമണത്തിന്റെ വ്യാപ്തി പരിശോധിച്ചിരുന്നു. ഈ തെളിവുകള്‍ വ്യോമസേന പിന്നീട് സര്‍ക്കാറിനും കൈമാറി. ബാലാകോട്ട് മദ്രസാ സൈറ്റിലെ ആറോളം കെട്ടിടങ്ങളുടെ ചിത്രങ്ങളാണ് സാന്‍ഫ്രാന്‍സിസ്‌കോ കേന്ദ്രമായുള്ള പ്ലാനറ്റ് ലാബ്‌സ് എന്ന ഏജന്‍സി മാര്‍ച്ച് നാലിന് നല്‍കിയ ചിത്രങ്ങളിലുള്ളത്.

ചിത്രങ്ങളില്‍ കെട്ടിടങ്ങളിലെ മേല്‍ക്കൂരകളോ ചുവരുകളോ തകര്‍ന്നതോ കടപുഴകിയ മരങ്ങളോ ഒന്നും ദൃശ്യമായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാലാകോട്ട് വ്യോമാക്രമണവുമായി ബന്ധപ്പെട്ട് രാജ്യത്തിനകത്തും പുറത്തും വലിയ വിവാദങ്ങള്‍ ഉണ്ടാവുന്ന സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. സര്‍ക്കാര്‍ വൃത്തങ്ങള്‍ 350 ഭീകരര്‍ കൊല്ലപ്പെട്ടു എന്ന് പറഞ്ഞപ്പോള്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ 250 എന്ന് പറഞ്ഞതും വിവാദങ്ങള്‍ക്ക് കാരണമായി. ഇന്ത്യ ബോംബ് ഇട്ടത് ആള്‍താമസമില്ലാത്ത വനത്തിലാണെന്നും ഓപ്പറേഷന്‍ പരാജയമാണെന്നുമാണെന്നായിരുന്നു പാകിസ്താന്റെ അവകാശവാദം.

വ്യോമാക്രമണം നടത്തുകയണ് തങ്ങള്‍ ചെയ്തതെന്നും മരിച്ചവരുടെ കണക്കെടുക്കള്‍ തങ്ങളുടെ ജോലിയല്ലെന്നുമായിരുന്നു വ്യോമസേനയുടെ നിലപാട്. ആവശ്യമായ തെളിവുകള്‍ തങ്ങള്‍ സര്‍ക്കാരിന് നല്‍കിയിട്ടുണ്ടെന്നും വ്യോമസേന തലവന്‍ വ്യക്തമാക്കിയിരുന്നു. പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പടെ ബലാകോട്ട് ആക്രമണത്തിലെ തെളിവുകള്‍ ആവശ്യപ്പെട്ട് രംഗത്ത് വന്നതോടെ വിഷയത്തില്‍ കൂടുതല്‍ പ്രതിരോധത്തില്‍ ആയിരിക്കുകയാണ് സര്‍ക്കാര്‍.

content highlights: Laser Bombs Caused ‘Internal Damage’ in Balakot Say Sources

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
abhaya hiranmayi

1 min

'അവര്‍ക്ക് കുടുംബമുണ്ട്, ദയവായി എന്റെ ആണ്‍സുഹൃത്തുക്കളെ ഇതിലേക്ക് വലിച്ചിഴക്കരുത്'; അഭയ ഹിരണ്‍മയി

May 28, 2022


Jayaram Subramani

2 min

'പ്രായം കഴിഞ്ഞിട്ടും വിവാഹിതയാകാതെ നീ നില്‍ക്കുന്നതുകണ്ട് ചോദ്യംചെയ്യാന്‍ വരുന്നവനെ ഞാന്‍ ആട്ടും'

May 28, 2022


Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022

Most Commented