ബിഹാറില്‍ മന്ത്രി തേജ് പ്രതാപ് വിളിച്ചുചേര്‍ത്ത വകുപ്പുതല യോഗത്തില്‍ ലാലുവിന്റെ മരുമകനും, വിവാദം


തേജ് പ്രതാപ് ട്വീറ്റ് ചെയ്ത ചിത്രങ്ങൾ ബിജെപി നേതാവ് നിഖിൽ ആനന്ദ് പങ്കുവെച്ചപ്പോൾ | Photo: twitter.com/NikhilAnandBJP

പട്‌ന: ബിഹാറില്‍ മന്ത്രി തേജ്പ്രതാപ് യാദവ് വിളിച്ചുചേര്‍ത്ത ഔദ്യോഗിക യോഗത്തില്‍ ആര്‍.ജെ.ഡി. അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന്റെ മരുമകന്‍ പങ്കെടുത്തത് വിവാദത്തില്‍. തേജ് പ്രതാപിന്റെ വകുപ്പുതല യോഗത്തില്‍ ലാലുവിന്റെ മരുമകന്‍ ശൈലേഷ് കുമാര്‍ പങ്കെടുത്തതാണ് വിവാദത്തിലായത്. യോഗത്തില്‍ ശൈലേഷ് കുമാര്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി ബി.ജെ.പി. രംഗത്തെത്തി.

ഈമാസം 17-ന് സംഘടിപ്പിച്ച വകുപ്പിന്റെ അവലോകന യോഗത്തില്‍ തേജ് പ്രതാപിനൊപ്പം ശൈലേഷ് കുമാര്‍ പങ്കെടുത്തിരുന്നു. 18ന്, തേജ് പ്രതാപ് ബിഹാര്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമ്പോഴും ഭാര്യാസഹോദരന്‍ ഒപ്പമുണ്ടായിരുന്നു. രണ്ട് യോഗങ്ങളുടെയും ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് വിമര്‍ശനം ഉയര്‍ത്തി ബിജെപി രംഗത്തെത്തിയത്.

ശൈലേഷ് കുമാര്‍ എന്തടിസ്ഥാനത്തിലാണ് യോഗങ്ങളില്‍ പങ്കെടുത്തതെന്നാണ് ബി.ജെ.പി. ചോദിക്കുന്നത്. തേജ്പ്രതാപ് മന്ത്രിയുടെ ചുമതലകള്‍ ഭാര്യാസഹോദരന് ഔട്ട് സോഴ്‌സ് ചെയ്തുവെന്ന് ബി.ജെ.പി. നേതാവും മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി പരിഹസിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി ബിഹാറിലെ ജനങ്ങളോട് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlights: Lalu Prasad's son-in-law Shailesh Kumar attends govt meet led by Tej Pratap, sparks row


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


photo: Getty Images

1 min

അത്ഭുതമായി ലിവാകോവിച്ച്...ക്രൊയേഷ്യയുടെ ഹീറോ

Dec 9, 2022


photo: Getty Images

1 min

വീണ്ടും ഗോളടിച്ച് മെസ്സി; ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡിനൊപ്പം

Dec 10, 2022

Most Commented