ലാലു പ്രസാദ് യാദവിനെ റിംസ് ആശുപത്രിയിലെത്തിച്ചപ്പോൾ | Photo: ANI
റാഞ്ചി: ആര്‍ജെഡി നേതാവ് ലാലു പ്രസാദിന്റെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍. റാഞ്ചിയിലെ റിംസ് ആശുപത്രിയിലാണ് ഇപ്പോള്‍ ലാലു ഉള്ളത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകുന്നേരമാണ് അദ്ദേഹത്തെ റിംസില്‍ പ്രവേശിപ്പിച്ചത്.
ലാലു പ്രസാദിന്റെ മകളായ മിസ ഭാരതിയും ആശുപത്രിയിലെത്തിയിട്ടുണ്ട്. ഭാര്യ റാബ്രി ദേവിയും മകൻ തേജസ്വി യാദവും പട്നയില്‍ നിന്ന് വിമാനമാര്‍ഗം ഉടന്‍ റാഞ്ചിയിലേക്കെത്തുമെന്നാണ് വിവരം.
അതേസമയം ലാലുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് റിംസ് ആശുപത്രി അധികൃതരെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശ്വാസകോശ അണുബാധയുുണ്ട്, ചികിത്സ പുരോഗമിക്കുകയാണ്. ആന്റിജന്‍ ടെസ്റ്റ് ഫലം നെഗറ്റീവ് ആണെന്നും ആര്‍ടിപിസിആര്‍ ഫലം നാളെ ലഭിക്കുമെന്നും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
Content Highlights: Lalu Prasad's health deteriorates, daughter Misa Bharti reaches RIMS Ranchi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..