മുഹമ്മദ് ഫൈസൽ എം.പി.
ന്യൂഡല്‍ഹി: ലക്ഷദ്വീപ് ലോക്സഭാ മണ്ഡലത്തില്‍ ഫെബ്രുവരി 27-ന് ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്ത്. അയോഗ്യനാക്കപ്പെട്ട എംപി മുഹമ്മദ് ഫൈസലിന്റെ അഭിഭാഷകന് കെ. ആര്. ശശിപ്രഭുവാണ് കത്ത് നല്‍കിയത്.
വധശ്രമ കേസില്‍ മുഹമ്മദ് ഫൈസലിന്റെ ശിക്ഷ കേരള ഹൈക്കോടതി മരവിപ്പിച്ചത് ചൂണ്ടിക്കാട്ടിയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്. ക്രിമിനല്‍ കേസിലെ ശിക്ഷ കോടതി മരവിപ്പിച്ചാല്‍, ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം ഏര്‍പ്പെടുത്തുന്ന അയോഗ്യത നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ലക്ഷദ്വീപ് ലോക്സഭാ മണ്ഡലത്തിലെ എംപി സ്ഥാനം ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുകയല്ലെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിജ്ഞാപനം പിന്‍വലിക്കണമെന്ന് സ്പീക്കര്‍ക്കും കത്ത്
ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ഫൈസലിന്റെ ലോക്സഭാ അംഗത്വത്തിന് അയോഗ്യത ഏര്‍പ്പെടുത്തി ഇറക്കിയ വിജ്ഞാപനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ ഓം ബിര്‍ളയ്ക്കും കത്ത് നല്കി. അഭിഭാഷകനാണ് കത്ത് നല്‍കിയത്. ഫൈസല്‍ ജയിലില്‍ ആയതിനാലാണ് സുപ്രീം കോടതിയിലെ അഭിഭാഷകന് കെ.ആര്. ശശിപ്രഭു ഫൈസലിന് വേണ്ടി കത്തുകള്‍ കൈമാറിയത്.
ഹര്‍ജി ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും
ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് മുഹമ്മദ് ഫൈസല്‍ നല്കിയ ഹര്‍ജി ജസ്റ്റിസുമാരായ കെ.എം. ജോസഫ് ബി. വി. നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കും. 27-ന് ആണ് ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നത്. മുഹമ്മദ് ഫൈസലിനുവേണ്ടി സീനിയര്‍ അഭിഭാഷകന് കപില്‍ സിബലും അഭിഭാഷകന് കെ.ആര്. ശശിപ്രഭുവും ഹാജരാകും.
Content Highlights: Lakshadweep by-election: Letter to Election Commission to withdraw decision immediately
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..