File Photo: Mathrubhumi Library
കവരത്തി: ലക്ഷദ്വീപിന്‍റെ ഭാഗമായ ആള്‍പാര്‍പ്പില്ലാത്ത 17 ദ്വീപുകളിലേക്ക് മുന്‍കൂര്‍ അനുമതിയില്ലാതെയുള്ള പ്രവേശനം നിരോധിച്ച് ദ്വീപ് ഭരണകൂടം. 144-ാം വകുപ്പ് പ്രകാരമാണ് ലക്ഷദ്വീപ് ജില്ലാ മജിട്രേറ്റിന്റെ ഉത്തരവ്. ഈ ദ്വീപുകളിലേക്ക് പ്രവേശിക്കാന്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ അനുമതി വേണമെന്നാണ് നിര്‍ദ്ദേശം.
ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. തീവ്രവാദവും കള്ളക്കടത്തും തടയാനാണ് നടപടിയെന്നാണ് ഭരണകൂടത്തിന്റെ വിശദീകരണം. മറ്റുദ്വീപുകളില്‍നിന്ന് തേങ്ങയിടാനെത്തുന്ന തൊഴിലാളികള്‍ക്ക് താമസിക്കാന്‍ തയ്യാറാക്കിയ താത്കാലിക നിര്‍മ്മിതികളാണ് ഈ ദ്വീപുകളില്‍ പ്രധാനമായും ഉള്ളത്.
ജോലിക്കായെത്തുന്ന തൊഴിലാളികളില്‍ നിയമവിരുദ്ധവും രാജ്യവിരുദ്ധവും സാമൂഹിക വിരുദ്ധവുമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതിനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്ന് ഉത്തരവില്‍ പറയുന്നു. ഇവര്‍ കള്ളക്കടത്തിനും ആയുധവും ലഹരി മരുന്നുകളും ഒളിപ്പിച്ചുവെക്കാനും ദ്വീപിനെ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തിയത്.

Content Highlights: Lakshadweep admin prohibits entry into 17 uninhabited islands
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..