ലഖ്‌നൗ: ലഖിംപുര്‍ ആക്രമണ കേസില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്ക്ക് ജാമ്യമില്ല. ആശിഷ് മിശ്രയുടെ ജാമ്യഹര്‍ജി ലഖിംപുര്‍ ഖേരി കോടതി തള്ളി. ആശിഷിനൊപ്പമുണ്ടായിരുന്ന ആശിഷ് പാണ്ഡെയുടെ ജാമ്യഹര്‍ജിയും തള്ളിയിട്ടുണ്ട്.

ലഖിംപുര്‍ ഖേരി ആക്രമണവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ ഒമ്പതിനാണ് ആശിഷ് മിശ്രയെ പോലീസ് കസ്റ്റഡിയിലെടുത്തത്. 12 മണിക്കൂര്‍ ചോദ്യം ചെയ്തതിനു ശേശമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിലയച്ചു. 

അതേസമയം കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി പോലീസ് ഇന്ന് അറസ്റ്റ് ചെയ്തു. ഇതുവരെ ആറ് പേരെയാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ വാഹനമിടിച്ചു കർഷകരെ കൊലപ്പെടുത്തിയെന്നതാണ് കേസ്.

Content Highlights: Lakhimpur Kheri violence case, Ashish Mishra denied bail