ആശിഷ് മിശ്ര, നവ്ജ്യോത് സിങ് സിദ്ദു
ന്യൂഡല്‍ഹി: ലഖിംപുരില്‍ കര്‍ഷക കൊലപാതക കേസില്‍ കേന്ദ്രമന്ത്രിയുടെ മകന്‍ പോലീസിന് മുന്നില്‍ ഹാജരായതിനു പിന്നാലെ നിരാഹാര സമരം അവസാനിപ്പിച്ച് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദു.
കര്‍ഷകരെ കൊലപ്പെടുത്തിയ കേസില്‍ ആരോപണ വിധേയനായ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ചയാണ് സിദ്ദു നിരാഹാര സമരം ആരംഭിച്ചത്. ഖേരിയിലെ ആക്രമണത്തിനിടെ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ രാമന്‍ കശ്യപിന്റെ വീട്ടിലായിരുന്നു സമരം.
കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്നും ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. നിയമത്തിന് മുകളിലല്ല ആരും. പക്ഷെ പ്രതി കേന്ദ്രമന്ത്രിയുടെ മകന്‍ ആയതിനാല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കുറ്റക്കാര്‍ക്കെതിരേ ഒരു നടപടിയും സ്വീകരിക്കുന്നില്ല. പാവപ്പെട്ടവനും അധികാരമുള്ളവനും നിയമം രണ്ട് തരത്തിലാണെന്ന് സിദ്ദു നേരത്തെ പ്രതികരിച്ചിരുന്നു.
ശനിയാഴ്ച രാവിലെയാണ് കേസില്‍ ആശിഷ് മിശ്ര ഉത്തര്‍പ്രദേശ് ക്രൈം ബ്രാഞ്ചില്‍ ഹാജരായത്. പോലീസ് അകമ്പടിയോടെ പിന്‍വാതിലിലൂടെയാണ് ആശിഷ് ക്രൈം ബ്രാഞ്ചിലെത്തിയത്. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആശിഷിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. ഇന്നലെ ആശിഷ് ഹാജരാവാതിരുന്നത് ആരോഗ്യകാരണങ്ങള്‍ കൊണ്ടാണെന്നാണ് അജയ് മിശ്ര പ്രതികരിച്ചു.
ലഖിംപുര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കൊലപാതകം, കലാപമുണ്ടാക്കല്‍ തുടങ്ങി എട്ടു വകുപ്പുകള്‍ ചുമത്തിയാണ് ആശിഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..