യു.പിയില്‍ സഹോദരിമാരെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ആറ് പേര്‍ അറസ്റ്റില്‍; ഒരാള്‍ അയല്‍വാസി


കൊലപാതകം സംബന്ധിച്ച വിവരങ്ങൾ പോലീസ് മാധ്യമങ്ങളോട് വിശദീകരിക്കുന്നു. photo: ANI

ലക്നൗ: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ഖേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ആറ് പേര്‍ അറസ്റ്റില്‍. ഛോട്ടു, ജുനൈദ്, സുഹൈല്‍, ഹഫീസുള്‍, കരീമുദ്ദീന്‍, ആരിഫ് എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ ജുനൈദിനെ ഏറ്റുമുട്ടലിനിടെയാണ് പോലീസ് പിടികൂടിയത്. ഇയാളുടെ കാലിന് ഏറ്റുമുട്ടലിനിടെ വെടിയേറ്റിട്ടുണ്ട്.

ബുധനാഴ്ച രാത്രിയോടെയാണ് 15, 17 വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെയും ലഖിംപൂര്‍ഖേരിയിലെ വീടിന് അടുത്തുള്ള കരിമ്പിന്‍തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അയല്‍ഗ്രാമത്തിലുള്ള ചെറുപ്പക്കാര്‍ ബൈക്കിലെത്തി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന് പെണ്‍കുട്ടികളുടെ കുടുംബം ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

പ്രതിയായ ഛോട്ടു സഹോദരിമാരുടെ അയല്‍വീട്ടുകാരനാണ്. ഇയാളാണ് പെണ്‍കുട്ടികളെ സുഹൈലിനും ജുനൈദിനും പരിചയപ്പെടുത്തിയത്. ഇവര്‍ക്കൊപ്പം പെണ്‍കുട്ടികള്‍ ബൈക്കില്‍ കയറി പോവുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കരിമ്പിന്‍തോട്ടത്തിലെത്തിച്ച ശേഷം സുഹൈലും ജുനൈദുമാണ് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തത്. ഇതിനുശേഷം വിവാഹം കഴിക്കണമെന്ന് പെണ്‍കുട്ടികള്‍ ആവശ്യപ്പെട്ടതോടെയാണ് ഇവരെ കൊലപ്പെടുത്തിയത്. ഹഫീസുള്ളിന്റെ സഹായത്തോടെ രണ്ടു പേരേയും കൊലപ്പെടുത്തിയത്. പിന്നീട് കരീമുദ്ദീന്‍, ആരിഫ് എന്നിവരെകൂടി വിളിച്ചുവരുത്തിയാണ് ആത്മഹത്യയെന്ന് വരുത്തിതീര്‍ക്കാന്‍ മൃതദേഹം കെട്ടിത്തൂക്കിയതെന്നും പോലീസ് പറഞ്ഞു.

സംഭവത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം രാത്രി ഗ്രാമവാസികള്‍ സമീപത്തെ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു. സ്ഥലത്തെത്തിയ പോലീസ് ശക്തമായ അന്വേഷണ ഉണ്ടാകുമെന്ന് ഉറപ്പുനല്‍കിയതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം അവസാനിപ്പിച്ചത്. ഇരകള്‍ക്ക് നീതി ലഭിക്കുമെന്നും കേസിന്റെ വിചാരണ അതിവേഗ കോടതിയില്‍ നടത്തുമെന്നും യുപി ഉപമുഖ്യമന്ത്രി ബ്രജേഷ് പതക് ഉറപ്പുനല്‍കിയിട്ടുണ്ട്.

Content Highlights: Lakhimpur Dalit sisters rape, murder: 6 arrested, 1 accused held in encounter, say police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:03

'ഇയാള്‍ പുറത്തിറങ്ങി നടക്കുന്നത് കണ്ട് ആളുകള്‍ ഇനിയും കുട്ടികളെയൊക്കെ ആക്രമിക്കും'

Sep 21, 2022


amazon

3 min

74,999 രൂപയുടെ സാംസങ് ഗാലക്‌സി എസ്20 എഫ്ഇ 29,999 രൂപയ്ക്ക്; സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Sep 24, 2022


popular front

1 min

'ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണത്തിന് ഗൂഢാലോചന നടത്തി'; PFI നേതാക്കളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ NIA

Sep 23, 2022

Most Commented