ലഡാക്ക് വികസന കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ; ബിജെപിക്ക് മുന്നേറ്റം


പ്രതീകാത്മകചിത്രം | Photo: AP

ലേ: ലഡാക്കിന്റെ ഭരണ കാര്യങ്ങള്‍ നിര്‍വഹിക്കുന്ന ലഡാക് ഓട്ടോണമസ് ഹില്‍ ഡെവലപ്‌മെന്റ് കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലങ്ങള്‍ പുറത്തുവന്നു.

26 ല്‍ 13 മണ്ഡലത്തിലെ ഫലങ്ങളാണ് ഇതുവരെ പുറത്തുവന്നത്. 10 സീറ്റുകളിലും ബിജെപി സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. രണ്ടെണ്ണത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ഒന്നില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയും വിജയിച്ചു.

ബിജെപിയേയും കോണ്‍ഗ്രസിനേയും കൂടാതെ ആം ആദ്മി പാര്‍ട്ടിയും ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നു. 19 സീറ്റുകളിലാണ് എഎപി മത്സരിച്ചത്. 23 സീറ്റുകളിലേക്ക് സ്വതന്ത്രസ്ഥാനാര്‍ഥികളും മത്സരിച്ചു. നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയും ഇത്തവണ മത്സരത്തിനിറങ്ങിയില്ല.

2019ല്‍ കേന്ദ്രഭരണപദവി നല്‍കിയതിനു ശേഷം നടക്കുന്ന ആദ്യത്തെ ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പാണ് ഇത്. ആദ്യമായി ഇ.വി.എം ഉപയോഗിച്ചുവെന്ന സവിശേഷതയും ഇത്തവണയുണ്ട്.

ഒക്ടോബര്‍ 13,14 തീയതികളിലാണ് ലഡാക്ക് ഓട്ടോണമസ് ഹില്‍ ഡെവലപ്‌മെന്റ് കൗണ്‍സിലിലേക്ക് വോട്ടെടുപ്പ് നടന്നത്. ആദ്യഘട്ടത്തില്‍ പോസ്റ്റല്‍ വോട്ടുകളും ഒക്ടോബര്‍ 22ഓടെ അവസാനഘട്ട പോളിങ്ങും നടന്നു. 54,257 വോട്ടര്‍മാരാണ് വോട്ടവകാശം പ്രയോജനപ്പെടുത്തിയത്. 65.07 ശതമാനമായിരുന്നു പോളിങ്.

Content Highlights: LAHDC Leh election: Counting underway; BJP leads

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


Representative Image

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022

Most Commented