മാറ്റം മുഖ്യമന്ത്രിമാര്‍ക്ക്, മാറ്റമില്ലാത്തതായി കെ.കെ മാത്രം: വടകരക്കാരനാണ്‌ മോദിയുടെ ഈ വിശ്വസ്തന്‍


ഇ.ജി രതീഷ്‌

കെ.കൈലാസനാഥൻ

അഹമ്മദാബാദ്: ഗുജറാത്തില്‍ മുഖ്യമന്ത്രിമാര്‍ വന്നു പോകുമ്പോളും മുഖ്യമന്ത്രിയുടെ ഓഫീസില്‍ മാറ്റമില്ലാത്ത ഒരാളുണ്ട്-മലയാളിയായ റിട്ട.ഐ.എ.എസ് ഓഫീസര്‍ കെ.കൈലാസനാഥന്‍. പുതിയ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ ചീഫ് പ്രിന്‍സിപ്പള്‍ സെക്രട്ടറിയായി അദ്ദേഹം നിയമിതനായി. തുടര്‍ച്ചയായി നാലാമത്തെ ഗുജറാത്ത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറിയാണ് ഇദ്ദേഹം.

' മാറ്റമില്ലാത്തതായി കെ.കെ മാത്രം..' എന്നാണ് ഗുജറാത്തിലെ മാധ്യമങ്ങള്‍ നല്‍കിയ വിശേഷണം. കെ.കെ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കൈലാസനാഥന്‍ 2006 ജൂലായ് മുതല്‍ ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിര്‍ണായക സ്ഥാനത്തുണ്ട്. 2013-ല്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ചപ്പോള്‍ മോദിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറിയായിരുന്നു. എക്സ്റ്റന്‍ഷന്‍ നല്‍കി കെ.കെയെ ഓഫീസില്‍ നിലനിര്‍ത്തി. പിന്നീട് ആനന്ദിബെന്‍, വിജയ് രൂപാണി മന്ത്രിസഭകള്‍ വന്നപ്പോഴും ചീഫ് പ്രിന്‍സിപ്പള്‍ സെക്രട്ടറി എന്ന നിലയില്‍ മുഖ്യമന്ത്രിമാരുടെ ഓഫീസില്‍ നിര്‍ണായക സ്ഥാനത്ത് തുടര്‍ന്നു.

രൂപാണിയുടെ മന്ത്രിസഭയെ സമ്പൂര്‍ണമായി അഴിച്ചു പണിയുകയും മുഖ്യമന്ത്രിയുടെ ഓഫീസിലെ നാല് ഐ.എ.എസ് ഉദ്യോഗസ്ഥരെ മാറ്റിയപ്പോഴും കെ.കെ.യ്ക്ക് സ്ഥാനചലനമില്ല. ഭൂപേന്ദ്ര പട്ടേല്‍ കാലാവധി പൂര്‍ത്തിയാക്കും വരെയോ മറ്റൊരു ഉത്തരവ് ഉണ്ടാകും വരെയോ കൈലാസ് നാഥന്‍ അതേ തസ്തികയില്‍ തുടരുമെന്നാണ് പൊതുഭരണ വിഭാഗത്തിന്റെ ഉത്തരവ്. 15 വര്‍ഷമായി മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ഇദ്ദേഹത്തിന്റെ ഏഴാമത്തെ എക്‌സ്റ്റന്‍ഷനാണിത്.

മോദി പ്രധാനമന്ത്രിയായപ്പോള്‍ കെ.കെ ഡല്‍ഹിയിലേക്ക് പോകുമെന്ന അഭ്യഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഗുജറാത്തിന്റെ മനസ് വായിക്കാനറിയാവുന്നയാളെന്ന നിലയില്‍ മോദി ഇദ്ദേഹത്തെ ഗാന്ധിനഗറില്‍ നിലനിര്‍ത്തി. ഭരണസിരാകേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടെ കണ്ണും കാതുമായാണ് കൈലാസ് നാഥന്‍ അറിയപ്പെടുന്നത്. ഗാന്ധിജിയുടെ സബര്‍മതി ആശ്രമം നവീകരിക്കുന്ന പദ്ധതിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ തലവന്‍ കൂടിയാണ് ഇദ്ദേഹം. 1979 ഐ.എ.എസ് ബാച്ചുകാരനായ കുനിയില്‍ കൈലാസനാഥന്‍ കോഴിക്കോട് വടകര സ്വദേശിയാണ്.

മോദിക്ക് വേണ്ടുന്ന തരത്തില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതില്‍ പേരുകേട്ടയാളാണ് കൈലാസനാഥന്‍. രാഷ്ട്രീയക്കാരേയും ഉദ്യോഗസ്ഥരേയും ബന്ധിപ്പിക്കുന്ന പ്രധാന കണ്ണി. ഗുജറാത്തിനെ സംബന്ധിച്ച് സര്‍ക്കാര്‍ സ്വീകരിക്കുന്ന എല്ലാ തീരുമാനങ്ങളും കൈലാസനാഥന്റെ ഉപദേശത്തോടെയാണെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസില്‍ നിന്ന് മുതിര്‍ന്ന നേതാക്കളെ പോലും ബിജെപിയിലേക്കെത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് കൈലാസനാഥനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, രാജ്യമെമ്പാടും സഞ്ചരിക്കേണ്ടിവന്ന മോദി, സംസ്ഥാനത്തിന്റെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് കൈലാസനാഥനെ വളരെയധികം ആശ്രയിച്ചിരുന്നുവെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ തന്നെ അനൗദ്യോഗികമായി പറഞ്ഞിട്ടുണ്ട്. അതിനിടെ കൈലാസനാഥനെ ദക്ഷിണേന്ത്യയിലെ എതെങ്കിലും ഒരു സംസ്ഥാനത്ത് ഗവര്‍ണറായി നിയമിക്കുമെന്നും അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടുകളെ തള്ളിക്കൊണ്ട് അദ്ദേഹം ഗുജറാത്തില്‍ തന്നെ തുടരുകയായിരുന്നു.

ഏറ്റവും ഒടുവിലായി ഗുജറാത്തിന്റെ തന്നെ മുഖമുദ്രയായ, ഗാന്ധിജി സ്ഥാപിച്ച, പതിമൂന്ന് വര്‍ഷത്തോളം അദ്ദേഹം ജീവിച്ച സബര്‍മതി ആശ്രമം നവീകരിക്കാനുള്ള മോദിയുടെ പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത് കെ കൈലാസനാഥാണ്. അഹമ്മദാബാദിലെ സബര്‍മതി തീരത്തെ ആശ്രമം പൊളിച്ച് മ്യൂസിയം പണിയാനാണ് ഗുജറാത്ത് സര്‍ക്കാരിന്റെ നീക്കം. ഇതിനായി 1200 കോടി രൂപയാണ് ഗുജറാത്ത് സര്‍ക്കാര്‍ അനുവദിച്ചത്. എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള എതിര്‍പ്പുകളെ നേരിട്ട് പദ്ധതിയുമായി മുന്നോട്ട് പോവുകയാണ് ഇപ്പോള്‍ ഗുജറാത്ത് സര്‍ക്കാര്‍.

Content Highlights: Kuniyil Kailashanathan; The men who rule Modi’s Gujarat

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented