അര്‍ണബിന്റെ ജാമ്യം സംബന്ധിച്ച ട്വീറ്റുകള്‍; കുനാല്‍ കമ്രയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടി വരും


സുപ്രീം കോടതിയെ കടന്നാക്രമിക്കുന്നത് നീതികരിക്കാന്‍ കഴിയുന്ന നടപടിയല്ലെന്നും അത്തരം കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് ശിക്ഷ ലഭിക്കുമെന്നും ജനം മനസിലാക്കട്ടെയെന്ന് അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി.

Kunal Kamra | Photo - kunalkamra88 witter

ന്യൂഡല്‍ഹി: അര്‍ണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം ലഭിച്ചതിന് പിന്നാലെ സുപ്രീം കോടതിയെ വിമര്‍ശിച്ചുകൊണ്ട് നടത്തിയ ട്വീറ്റുകളുടെ പേരില്‍ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്രയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടി വരും. ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിക്കാന്‍ നിയമ വിദ്യാര്‍ഥിക്ക് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ അനുമതി നല്‍കി.

സുപ്രീം കോടതിയെ കടന്നാക്രമിക്കുന്നത് നീതികരിക്കാന്‍ കഴിയുന്ന നടപടിയല്ലെന്നും അത്തരം കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് ശിക്ഷ ലഭിക്കുമെന്നും ജനം മനസിലാക്കട്ടെയെന്ന് അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി. കൊമേഡിയന്റെ ട്വീറ്റുകള്‍ മോശമായ രീതിയിലായിരുന്നു എന്ന് മാത്രമല്ല നര്‍മവും കോടതിയലക്ഷ്യവും തമ്മിലുള്ള അതിര്‍വരമ്പ് ഭേദിക്കുകയും ചെയ്തു. സുപ്രീം കോടതിക്കും ജഡ്ജിമാര്‍ക്കും എതിരെ തെറ്റായ സൂചനകള്‍ നല്‍കുന്നതായിരുന്നു ട്വീറ്റുകള്‍. ഇന്ന് സുപ്രീം കോടതിക്കെതിരെ ഭയമില്ലാതെയും ലജ്ജയില്ലാതെയും വിമര്‍ശം ഉന്നയിക്കുന്നവര്‍ അത് അവരുടെ അഭിപ്രായ സ്വാതന്ത്ര്യമാണെന്നാണ് കരുതുന്നതെന്നും കെ.കെ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

നിയമ വിദ്യാര്‍ഥിയായ ഷിരാങ് കട്‌നേഷ്വര്‍ക്കറും രണ്ട് അഭിഭാഷകരും കോടതിലക്ഷ്യ ഹര്‍ജി ഫയല്‍ചെയ്യാന്‍ അനുമതി തേടി മണിക്കൂറുകള്‍ക്കകം തന്നെ അറ്റോര്‍ണി ജനറല്‍ അതിന് അനുമതി നല്‍കി. സുപ്രീം കോടതിക്കും ന്യായാധിപര്‍ക്കും എതിനെ കുനാല്‍ കമ്ര കഴിഞ്ഞ ദിവസം നിരവധി ട്വീറ്റുകള്‍ ചെയ്തിരുന്നു. ഇവയാണ് കോടതിയലക്ഷ്യ നടപടിക്ക് അടിസ്ഥാനം.

ആത്മഹത്യാ പ്രേരണക്കേസില്‍ അര്‍ണബ് ഗോസ്വാമിക്ക് കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിച്ചുകൊണ്ട് ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഢ്, ഇന്ദിരാ ബാനര്‍ജി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് മഹാരാഷ്ട്രാ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ചിരുന്നു. അര്‍ണബിനെ അറസ്റ്റു ചെയ്തതിന്റെ പേരിലായിരുന്നു വിമര്‍ശം. മുംബൈയില്‍നിന്ന് ലഖ്‌നൗവിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍വച്ച് അര്‍ണബിനെ ചോദ്യംചോദിച്ച് ബുദ്ധിമുട്ടിച്ചതിന്റെ പേരില്‍ കുനാല്‍ കമ്രയ്ക്ക് കഴിഞ്ഞ ജനുവരിയില്‍ നിരവധി വിമാന കമ്പനികള്‍ യാത്രാ വിലക്കേര്‍പ്പെടുത്തിയിരുന്നു.

Content Highlights: Kunal Kamra faces contempt charges over SC tweets

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section
Most Commented