ജലീലിനെതിരായ പരാതി ഡല്‍ഹി പോലീസ് സൈബര്‍ ക്രൈം വിഭാഗം അന്വേഷിക്കും; നിയമോപദേശം തേടി


അനൂപ് ദാസ് | മാതൃഭൂമി ന്യൂസ്

പ്രാഥമികാന്വേഷണവും നിയമോപദേശവും ലഭിച്ച ശേഷം കേസെടുത്തേക്കാം എന്നാണ് വിവരം. 

Photo: Ajith Sankaran Mathrubhumi

ന്യൂഡൽഹി: കശ്മീര്‍ സന്ദര്‍ശനത്തിന് പിന്നാലെ കെ.ടി.ജലീൽ എം.എൽ.എ. ഫെയ്‌സ്ബുക്കിൽ നടത്തിയ വിവാദ പരാമർശത്തിന്റെ അടിസ്ഥാനത്തിൽ ലഭിച്ച പരാതിയിൽ ഡൽഹി പോലീസ് നടപടി ആരംഭിച്ചു. അന്വേഷണത്തിനായി പരാതി സൈബർ ക്രൈം വിഭാഗത്തിന് കൈമാറി. കേസെടുക്കുന്നതിൽ നിയമോപദേശവും ഡൽഹി പോലീസ് തേടി.

ബി.ജെ.പിയുടെ അഭിഭാഷകൻ ജി.എസ്. മണിയാണ് ഡൽഹി തിലക് മർഗ് പോലീസ് സ്റ്റേഷനിൽ കെ.ടി. ജലീലിനെതിരേ പരാതി നൽകിയത്. എന്നാൽ പരാതിയിൽ അന്വേഷണം നടത്തുകയോ മറ്റു നടപടികൾ സ്വീകരിക്കുകയോ ഉണ്ടായില്ല. തുടർന്ന് ഡി.സി.പിയ്ക്ക് ജി.എസ്. മണി പരാതി നൽകി. ഇതിന് ശേഷമാണ് ഇപ്പോൾ കേസ് സൈബർ ക്രൈം വിഭാഗത്തിന് നൽകിയിരിക്കുന്നത്. പോലീസ് നിയമോപദേശവും തേടിയിട്ടുണ്ട്.



പ്രാഥമികാന്വേഷണവും നിയമോപദേശവും ലഭിച്ച ശേഷം കേസെടുത്തേക്കാം എന്നാണ് വിവരം.

കശ്മീർ സന്ദർശിച്ചശേഷം കെ.ടി.ജലീൽ തന്റെ ഫെയ്‌സ്ബുക്കിൽ നടത്തിയ പരാമർശങ്ങളായിരുന്നു വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്. പിന്നീട് ഈ പരാമർശം ജലീൽ പിൻവലിക്കുകയും ചെയ്തിരുന്നു.

Content Highlights: kt jaleel controversial statement - delhi police start probe


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022

Most Commented