ലോ അക്കാദമിയിലെ KSU നേതാവിനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി തള്ളി


ബി. ബാലഗോപാൽ/ മാതൃഭൂമി ന്യൂസ് 

സുപ്രീം കോടതി : ഫോട്ടോ : പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

ന്യൂഡൽഹി: കെ.എസ്.യു. നേതാവ് ബുഷർ ജംഹറിനെ കാപ്പ ചുമത്തി തടങ്കലിൽ പാർപ്പിച്ചിരിക്കുന്നതിനെതിരായ ഹർജി സുപ്രീം കോടതി തള്ളി. ബുഷർ ജംഹറിന്റെ മാതാവ് ജഷീല ടി.എം. നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.

കേരള ലോ അക്കാദമിയിലെ നിയമ വിദ്യാർത്ഥിയാണ് ബുഷർ ജംഹർ. കെ.എസ്‌.യുവിന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറിയും കെ.പി.സി.സിയുടെ കായിക വേദിയുടെ ജില്ലാ അസോസിയേഷൻ പ്രസിഡന്റും ആണ് ബുഷർ ജംഹർ എന്ന് അമ്മ ജഷീലയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ നേതാവ് ആയത് കൊണ്ടും, രാഷ്ട്രീയ അഭിപ്രായങ്ങൾ ധൈര്യത്തോടെ പ്രകടിപ്പിക്കുന്നത് കൊണ്ടുമാണ് കാപ്പ ചുമത്തിയതെന്ന് ജഷീലയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകരായ കുര്യാക്കോസ് വർഗീസ്, മാത്യു കുഴൽനാടൻ, ശ്യാം മോഹൻ എന്നിവർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി.



ബുഷർ ജംഹർ അറിയപ്പെടുന്ന റൗഡിയാണെന്ന് ജില്ലാ കളക്ടർക്ക് നൽകിയ റിപ്പോർട്ടിൽ ഡി.ഐ.ജിയും ജില്ലാ പോലീസ് മേധാവിയും വ്യക്തമാക്കിയിരുന്നു. പതിനൊന്ന് കേസുകളാണ് ബുഷർ ജംഹറിന് എതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കാപ്പ നിയമം ചുമത്തി തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവിറക്കിയത്. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, നടപടിക്രമങ്ങൾ പാലിക്കാതെയാണ് കാപ്പ ചുമത്തി തടങ്കലിൽ പാർപ്പിക്കുന്നതെന്നും ജഷീലയുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടി. 2022 ജൂൺ 27 ന് ആണ് ജംഹറിനെ പോലീസ് അറസ്റ്റ് ചെയ്തത്.

Content Highlights: ksu leader kapa case - supreme-court rejects mother's plea


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented